Quantcast

ഫെഫ്ക 'പവർ ഗ്രൂപ്പ്' സൃഷ്ടിച്ച സമാന്തര സംഘം; 'മാക്ട'യെ തകർത്തത് ഒരു നടൻ

നടൻ സ്വാധീനം ഉപയോഗിച്ച് അംഗങ്ങളെ രാജിവയ്‍പ്പിക്കുകയും സംഘടനയെ നിർജീവമാക്കുകയും ചെയ്തു

MediaOne Logo

Web Desk

  • Published:

    19 Aug 2024 11:35 AM GMT

ഫെഫ്ക പവർ ഗ്രൂപ്പ് സൃഷ്ടിച്ച സമാന്തര സംഘം; മാക്ടയെ തകർത്തത് ഒരു നടൻ
X

എറണാകുളം: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു. ​ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്. മലയാള സിനിമയിൽ ഒരു പവർ ​ഗ്രൂപ്പ് നിലനിൽക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ സംവിധായകരും നടന്മാരും നിർമാതാക്കളും ഉൾപ്പെടെ 15 പുരുഷന്മാരാണുള്ളത്. ഇവർ സിനിമയെ നിയന്ത്രിക്കുന്നു. ഈ ​ഗ്രൂപ്പ് പലരേയും വിലക്കിയതായും റിപ്പോർട്ട്.

പവർ ഗ്രൂപ്പ് സൃഷ്ടിച്ച സമാന്തര സംഘടനയാണ് ഫെഫ്ക. 'മാക്ട'യെ തകർത്തത് ഒരു നടനാണെന്ന് റിപ്പോർട്ടിൽ പറയുന്നു. നടൻ സ്വാധീനം ഉപയോഗിച്ച് അംഗങ്ങളെ രാജിവയ്‍പ്പിക്കുകയും സംഘടനയെ നിർജീവമാക്കുകയും ചെയ്തു. പിന്നീട് സമാന്തര സംഘടനയായി 'ഫെഫ്ക' ഉണ്ടാക്കി.

മലയാള സിനിമയിലെ ഒരു നടൻ ഈ പവർ ​ഗ്രൂപ്പിനെ മാഫിയ സം​ഘം എന്ന് വിശേഷിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അപ്രഖ്യാപിത വിലക്കുമൂലം ഈ നടന് സീരിയലിലേക്ക് പോകേണ്ടി വന്നതായും റിപ്പോർട്ടിൽ പറയുന്നു.

TAGS :

Next Story