സിനിമാ-സീരിയൽ താരം സോണിയ ഇനി മുൻസിഫ് മജിസ്ട്രേറ്റ്
കുഞ്ഞാലി മരയ്ക്കാർ, മംഗല്യപ്പട്ട്, ദേവീ മാഹാത്മ്യം എന്നിവയാണ് സോണിയയുടെ ശ്രദ്ധേയ സീരിയലുകൾ
സിനിമാ-സീരിയൽ താരം സോണിയ ഇനി മുൻസിഫ് മജിസ്ട്രേറ്റ്. വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യവെയാണ് മുൻസിഫ് മജിസ്ട്രേറ്റായുള്ള നിയമനം. കാര്യവട്ടം ക്യാമ്പസിലെ എൽഎൽ.എം. വിദ്യാർത്ഥിനിയായിരുന്നു സോണിയ. ഡിഗ്രിയും പിജിയും ഫസ്റ്റ് ക്ലാസോടെ പാസായ സോണിയ തുടർന്ന് എൽഎൽബിയും എൽഎൽഎമ്മും പഠിച്ചു. ഇതിന് പിന്നാലെയാണ് മുൻസിഫ് മജിസ്ട്രേറ്റായി നിയമനം.
അവതാരികയായാണ് താരത്തിന്റെ ആദ്യ ചുവടുവെപ്പ്. അൻപതോളം സീരിയലുകളിലും നിരവധി സിനിമകളിലും വേഷമിട്ട സോണിയ മലയാള സിമിമകളിലും അഭിനയിച്ചിട്ടുണ്ട്. അത്ഭുതദ്വീപിൽ അഞ്ച് രാജകുമാരിമാരിൽ ഒരാളായും മൈ ബോസിൽ മമ്തയുടെ സുഹൃത്തായും വേഷമിട്ടു. കുഞ്ഞാലി മരയ്ക്കാർ, മംഗല്യപ്പട്ട്, ദേവീ മാഹാത്മ്യം എന്നിവയാണ് സോണിയയുടെ ശ്രദ്ധേയ സീരിയലുകൾ.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന സോണിയ തെരഞ്ഞെടുപ്പിലൂടെ സംഘടനയുടെ നേതൃനിരയിലെത്തിയ വ്യക്തികൂടിയാണ്. ബിസിനസുകാരനായ ഭർത്താവ് ബിനോയ് ഷാനൂർ കോൺഗ്രസ് നേതാവാണ്. ദമ്പതികളുടെ മകൾ അൽ ഷെയ്ഖ പർവീൻ 'അമ്മ', 'ആർദ്രം', 'ബാലാമണി' എന്നീ സീരിയലുകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
Adjust Story Font
16