നവാഗതർക്ക് മാത്രമായി പുരസ്‌കാരം; ടെൻ പോയിന്റ് ചലച്ചിത്ര അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
2021 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്തതോ ഒടിടി പ്ലാറ്റ്‌ഫോമിലോ, ടെലിവിഷൻ പ്രീമിയർ ചെയ്തതോ ആയ ചിത്രങ്ങളാണ് അവാർഡ് നിർണയത്തിനായി പരിഗണിക്കുക.
നവാഗത ചലച്ചിത്ര പ്രവർത്തകർക്ക് മാത്രമായി പുരസ്‌കാരം നൽകുന്നു. സിനിഡയറി ഡോട്ട് കോമും ടെൻ പോയിന്റ് മീഡിയയും സംയുക്തമായാണ് പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
മുതിർന്ന ചലച്ചിത്ര പ്രവർത്തകർ ഉൾപ്പെടുന്ന ജൂറിയാണ് അവാർഡ് നിർണയിക്കുന്നത്. 2021 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്തതോ ഒടിടി പ്ലാറ്റ്‌ഫോമിലോ, ടെലിവിഷൻ പ്രീമിയർ ചെയ്തതോ ആയ ചിത്രങ്ങളാണ് അവാർഡ് നിർണയത്തിനായി പരിഗണിക്കുക.
എൻട്രികൾ ഡി.വി.ഡി/ബ്ലൂ-റേ/ഹാർഡ് ഡിസ്‌ക്ക്/പെൻഡ്രൈവ് എന്നിവയിലായാണ് സമർപ്പിക്കേണ്ടത്. അവാർഡിനുള്ള അപേക്ഷാഫോറവും മറ്റ് നിബന്ധനകളും അടങ്ങിയ ബ്രോഷർ നവംബർ 10 മുതൽ തിരുവനന്തപുരത്തെ ഡി.പി.ഐ. ജംഗ്ഷനിലും, കൊച്ചിയിലെ പനംപള്ളി നഗറിലുമുള്ള ടെൻ പോയിന്റ് മീഡിയ ഓഫീസുകളിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ www.cinidiary.com എന്ന വെബ്‌സൈറ്റിലൂടെയോ ഡൗൺലോഡ് ചെയ്യാവുന്നതുമാണ്. അപേക്ഷാ ഫോറം തപാലിൽ ലഭിക്കുവാൻ 25 രൂപ സ്റ്റാമ്പ് പതിച്ച് മേൽവിലാസമെഴുതിയ കവർ സഹിതം എഡിറ്റർ, സിനി ഡയറി ഓൺലൈൻ മീഡിയ, കെ.എൽ.ആർ.എ., ഡി.പി.ഐ ജംങ്ഷൻ, തിരുവനന്തപുരം- 695014 എന്ന വിലാസത്തിൽ അയക്കാം. അവാർഡ് നിർണയത്തിനായി അപേക്ഷ സമർപ്പിക്കേണ്ടതും ഇതേ വിലാസത്തിലാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ജനുവരി 25ന് വൈകിട്ട് 5 മണി.
പുരസ്‌കാര വിഭാഗങ്ങൾ ഇവയാണ്
മികച്ച ചിത്രം
മികച്ച പുതുമുഖ സംവിധായകൻ
മികച്ച പുതുമുഖ നടൻ
മികച്ച പുതുമുഖ നടി
മികച്ച പുതുമുഖ ബാലതാരം (ആൺകുട്ടി)
മികച്ച പുതുമുഖ ബാലതാരം (പെൺകുട്ടി)
മികച്ച പുതുമുഖ കഥാ രചയിതാവ്
മികച്ച പുതുമുഖ തിരക്കഥാകൃത്ത്
മികച്ച പുതുമുഖ നിർമ്മാതാവ്
മികച്ച പുതുമുഖ ക്യാമറാമാൻ
മികച്ച പുതുമുഖ എഡിറ്റർ
മികച്ച പുതുമുഖ സംഗീത സംവിധായകൻ
മികച്ച പുതുമുഖ ഗാനരചയിതാവ്
മികച്ച പുതുമുഖ ഗായകൻ
മികച്ച പുതുമുഖ ഗായിക
മികച്ച നൃത്ത സംവിധായിക/സംവിധായകൻ
മികച്ച പുതുമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റ് (പുരുഷൻ)
മികച്ച പുതുമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റ് (സ്ത്രീ)
മികച്ച പുതുമുഖ കലാസംവിധായകൻ
മികച്ച പുതുമുഖ വസ്ത്രാലങ്കാരകൻ
മികച്ച പുതുമുഖ വിഷ്വൽ എഫക്ട്‌സ് (വ്യക്തി/സ്ഥാപനം)
മികച്ച പുതുമുഖ പോസ്റ്റർ ഡിസൈനർ (വ്യക്തി/ സ്ഥാപനം)
കൂടുതൽ വിവരങ്ങൾക്ക്: 90488 55338, 75588 88118
Adjust Story Font
16