Quantcast

സംവിധായകന്‍ സുധീര്‍ ബോസ് അന്തരിച്ചു

രോഗബാധിതനായി ചികിത്സയിലായിരുന്നു

MediaOne Logo

Web Desk

  • Published:

    1 July 2024 4:51 AM GMT

Sudheer Bose
X

തിരുവനന്തപുരം : കലാഭവൻ മണി , മുകേഷ് , രംഭ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ കബഡി കബഡി എന്ന ചിത്രത്തിന്‍റ ഇരട്ട സംവിധായകരിൽ ഒരാളായ സുധീർ ബോസ് അന്തരിച്ചു . രോഗബാധിതനായി ചികിത്സയിലായിരുന്നു . കലാഭവൻ മണി പാടിയ മിന്നാമിനുങ്ങേ .. എന്ന ഗാനത്താൽ ശ്രദ്ധേയമായ സിനിമയായിരുന്നു കബഡി കബഡി .

2008ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സുധീറും മനുവും ചേര്‍ന്നായിരുന്നു. എസ്.ഐ മാധവന്‍കുട്ടി എന്ന കഥാപാത്രത്തെയായിരുന്നു കലാഭവന്‍മണി അവതരിപ്പിച്ചത്. മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ അശോകന്‍,ജാഫര്‍ ഇടുക്കി,ഇന്ദ്രന്‍സ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

TAGS :

Next Story