Quantcast

മനസ്സുതൊട്ട് 'പുതുനാമ്പുകള്‍'; 'നദികളില്‍ സുന്ദരി യമുന'യിലെ പുതിയ ഗാനം പുറത്തിറങ്ങി

'വെള്ളം' സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന ഈ പുതിയ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍.

MediaOne Logo

Web Desk

  • Updated:

    7 July 2023 2:37 PM

Published:

7 July 2023 2:33 PM

nadikalil sundari yamuna
X

നദികളിൽ സുന്ദരി യമുന

'നദികളില്‍ സുന്ദരി യമുന' എന്ന ചിത്രത്തിലെ പ്രേക്ഷകഹൃദയങ്ങളെ സ്പര്‍ശിക്കുന്ന 'പുതുനാമ്പുകള്‍' എന്നുതുടങ്ങുന്ന ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്ത് രചിച്ച ഗാനം സംഗീതം നല്‍കി ആലപിച്ചത് അരുണ്‍ മുരളീധരനാണ്. 'വെള്ളം' സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന ഈ പുതിയ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍. സിനിമാറ്റിക്ക ഫിലിംസ് എല്‍എല്‍.പിയുടെ ബാനറില്‍ വിലാസ് കുമാര്‍ സിമി മുരളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്.

കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് സിനിമ പറയുന്നത്. കണ്ണനെ ധ്യാന്‍ ശ്രീനിവാസനും വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു.

സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍ ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം.

ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം -അജയന്‍ മങ്ങാട്. മേക്കപ്പ് -ജയന്‍ പൂങ്കുളം. കോസ്റ്റ്യും ഡിസൈന്‍ -സുജിത് മട്ടന്നൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - പ്രിജിന്‍ ജെസ്സി. പ്രോജക്ട് ഡിസെെന്‍ അനിമാഷ്, വിജേഷ് വിശ്വം.

ഫിനാന്‍സ് കണ്‍ട്രോളര്‍. അഞ്ജലി നമ്പ്യാര്‍. പ്രൊഡക്ഷന്‍ മാനേജര്‍ - മെഹമൂദ്. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് - പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍. പി.ആര്‍.ഒ - വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്. ഫോട്ടോ - സന്തോഷ് പട്ടാമ്പി, ഡിജിറ്റൽ മാർക്കറ്റിംഗ് - യെല്ലോടൂത്ത്.

TAGS :

Next Story