സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾ നിരോധിച്ചു
അതീവ സുരക്ഷ മേഖലയായത് കൊണ്ടാണ് തീരുമാനമെന്നും ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പി.ആർ.ഡിയുടെ നേത്യത്വത്തിൽ നടത്തുമെന്നും ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾ നിരോധിച്ചു. സുരക്ഷ കണക്കിലെടുത്താണ് തിരുമാനമെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ വിശദീകരണം. സെക്രട്ടറിയേറ്റ് പൈതൃക സ്ഥലമാണെന്നും സിനിമയ്ക്കും മറ്റുമായി താല്‍ക്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിര്‍മ്മിതികള്‍ക്ക് കേടുപാടുണ്ടാക്കുന്നുവെന്നും ഉത്തരവില്‍ പറയുന്നു. ചിത്രീകരണത്തിനെത്തുന്നവരുടെ സുരക്ഷാ പരിശോധന, ഭക്ഷണവിതരണ രീതികള്‍, വാഹന പാര്‍ക്കിംഗ് തുടങ്ങിയവയും തടസ്സമാണെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.
അതീവ സുരക്ഷ മേഖലയായത് കൊണ്ടാണ് തീരുമാനമെന്നും ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പി.ആർ.ഡിയുടെ നേത്യത്വത്തിൽ നടത്തുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. സിനിമാ-സീരിയൽ ചിത്രീകരണ അനുമതി തേടിയുള്ള അപേക്ഷകൾ സർക്കാർ തള്ളിയിരുന്നു. അടുത്തിടെ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധങ്ങള്‍ സെക്രട്ടറിയേറ്റും നിയമസഭയും കേന്ദ്രമാക്കി നടന്നിരുന്നു. ഇതും സുരക്ഷ ശക്തമാക്കുകയെന്ന പുതിയ ഉത്തരവിന് പിന്നിലുണ്ടെന്നാണ് നിഗമനം.
Adjust Story Font
16