'മുഡുക' ഭാഷയിലെ ആദ്യ സിനിമാ ഗാനം പുറത്ത്
അട്ടപ്പാടിയുടെ ജീവിതം പ്രമേയമായ 'സിഗ്‌നേച്ചർ' സിനിമയിലാണ് ഗാനം
ഇന്ത്യൻ സിനിമയിൽ ആദ്യമായി 'മുഡുക' ഭാഷയിലുള്ള ഗാനം പുറത്തിറങ്ങി. അട്ടപ്പാടിയുടെ ജീവിതം പ്രമേയമായ 'സിഗ്‌നേച്ചർ' എന്ന ചിത്രത്തിലെ ഗാനം സുരേഷ് ഗോപിയാണ് റിലീസ് ചെയ്തത്.
അട്ടപ്പാടി ഗോത്ര ഭാഷയായ മുഡുക ഭാഷയിൽ കട്ടേക്കാട് ഊര് മൂപ്പനും സ്‌കൂൾ ഹെഡ് മാസ്റ്ററുമായ തങ്കരാജ് മൂപ്പൻ തന്നെയാണ് ഗാനം എഴുതി സംഗീതം നിർവഹിച്ച് പാടിയിരിക്കുന്നത്.
എറണാകുളം നോർത്ത് സെവൻ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ സംവിധായകൻ മനോജ് പാലോടൻ, തങ്കരാജ് മൂപ്പൻ, തിരക്കഥാകൃത്ത് ബാബു തട്ടിൽ സി.എം.ഐ, പ്രൊഡക്ഷൻ ഡിസൈനർ നോബിൾ ജേക്കബ്, പ്രൊഡ്യൂസർ ലിബിൻ പോൾ, മേക്കപ് മാൻ പ്രദീപ് രംഗൻ തുടങ്ങിയവർ പങ്കെടുത്തു.
ഒക്ടോബർ 14 ന് ചിത്രം തിയറ്ററുകളിലെത്തും. സിനിമയുടെ ഇതിനോടകം ഇറങ്ങിയ ഏലേലമ്മ ഗാനവും ടീസറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ടിനി ടോം, കാർത്തിക് രാമകൃഷ്ണൻ, ആൽഫി പഞ്ഞിക്കാരൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, അഖില, നിഖിൽ, സുനിൽ കൂടാതെ മുപ്പത് ഗോത്രവർഗ്ഗക്കാരുമാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ ചേർന്നാണ് നിർമാണം. കഥ തിരക്കഥ സംഭാഷണം ഫാദർ ബാബു തട്ടിൽ, സിഎംഐ, ക്യാമറ എ.സ് ലോവൽ, എഡിറ്റിങ് സിയാൻ ശ്രീകാന്ത്, പ്രൊഡക്ഷൻ ഡിസൈനർ നോബിൾ ജേക്കബ്,സംഗീതം സുമേഷ് പരമേശ്വരൻ, ക്രീയേറ്റീവ് ഡയറക്ടർ നിസാർ മുഹമ്മദ്, ആർട്ട് ഡയറക്ടർ അജയ് അമ്പലത്തറ, മേക്കപ്പ് പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, ഗാന രചന സന്തോഷ് വർമ്മ, തങ്കരാജ് മൂപ്പൻ, സിജിൽ കൊടുങ്ങല്ലൂർ, സ്റ്റിൽസ് അജി മസ്‌കറ്റ്, അസോസിയേറ്റ് ഡയറക്ടർ പ്രവീൺ ഉണ്ണി, സൗണ്ട് ഡിസൈൻ വിവേക് കെ.എം.,അനൂപ് തോമസ്, വിഷ്വൽ എഫക്ടസ്‌റോബിൻ അലക്‌സ്, കളറിസ്റ്റ് ബിലാൽ ബഷീർ, സൗണ്ട് മിക്‌സിങ് അംജു പുളിക്കൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ആന്റണി കുട്ടംപള്ളി, പബ്ലിസിറ്റി ഡിസൈൻ-ആന്റണി സ്റ്റീഫൻ, പിആർഒ എ.എസ്. ദിനേശ്.
Adjust Story Font
16