ലഹരി നൽകി മയക്കി നീലച്ചിത്രം ഷൂട്ട് ചെയ്തു; പരാതിയുമായി മുൻ മിസ് ഇന്ത്യ
ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയെന്ന് ആരോപണം
മുംബൈ: രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട നീലച്ചിത്ര വിവാദത്തിന് പിന്നാലെ ബോളിവുഡിനെ പിടിച്ചു കുലുക്കി മറ്റൊരു കേസ്. മുംബൈ ആസ്ഥാനമായ നിർമാണക്കമ്പനി തന്നെ ലഹരി നൽകി മയക്കി നീലച്ചിത്രം ഷൂട്ട് ചെയ്തു എന്ന ആരോപണവുമായി മുന്‍ വിവിഎന്‍ മിസ് ഇന്ത്യ യൂണിവേഴ്സ് പാരി പാസ്വാനാണ് രംഗത്തെത്തിയത്.
അഭിനയിക്കാൻ അവസരം തേടിയെത്തിയ തനിക്ക് ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകുകയായിരുന്നുവെന്ന് ജാര്‍ഖണ്ഡ് സ്വദേശിനിയായ ഇവർ പറയുന്നു. മയക്കത്തിലായപ്പോൾ നീലച്ചിത്രം ഷൂട്ട് ചെയ്യുകയായിരുന്നു. തുടർന്നാണ് കമ്പനിക്കെതിരെ മുംബൈ പൊലീസിൽ പരാതി നൽകിയത്. കമ്പനിയുടെ പേര് പാരി വെളിപ്പെടുത്തിയില്ല.
'പെൺകുട്ടികളെ വലവീശിപ്പിടിച്ച് മോശം വീഡിയോകൾ ചിത്രീകരിക്കുന്ന സംഘം തന്നെ മുംബൈയിലുണ്ട്. ഞാനതിന്റെ ഇരയാണ്.'- കേസുമായി ബന്ധപ്പെട്ട് അവര്‍ പറഞ്ഞു. നേരത്തെ, ഭർത്താവ് നീരജിനെതിരെ ഇവർ പൊലീസിൽ ഗാർഹിക പീഡന പരാതിയും നൽകിയിരുന്നു. പരാതിയില്‍ നീരജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Adjust Story Font
16