Quantcast

''ഞങ്ങളുടെ ഭാഗം പറയാനും ആരെങ്കിലുമൊക്കെയുണ്ടാവില്ലേ''; അഞ്ച് കഥകളുമായി 'ഫ്രീഡം ഫൈറ്റ്', ട്രെയിലര്‍ വീഡിയോ

അഞ്ച് സംവിധായകര്‍ ഒരുക്കുന്ന അഞ്ച് ചിത്രങ്ങളുമായാണ് ഫ്രീഡം ഫൈറ്റ് വരുന്നത്

MediaOne Logo

ijas

  • Updated:

    2022-01-26 09:46:12.0

Published:

26 Jan 2022 9:35 AM GMT

ഞങ്ങളുടെ ഭാഗം പറയാനും ആരെങ്കിലുമൊക്കെയുണ്ടാവില്ലേ; അഞ്ച് കഥകളുമായി ഫ്രീഡം ഫൈറ്റ്, ട്രെയിലര്‍ വീഡിയോ
X

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിനു ശേഷം ജിയോ ബേബി അവതരിപ്പിക്കുന്ന 'ഫ്രീഡം ഫൈറ്റ്' ആന്തോളജി സിനിമ വരുന്നു. അഞ്ച് സംവിധായകര്‍ ഒരുക്കുന്ന അഞ്ച് ചിത്രങ്ങളുമായാണ് 'ഫ്രീഡം ഫൈറ്റ്' വരുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ റിപ്പബ്ലിക്ക് ദിനമായ ഇന്ന് പുറത്തിറങ്ങി.

ജിയോ ബേബി, കുഞ്ഞില മാസിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സിസ് ലൂയിസ് എന്നിവരാണ് ഫ്രീഡം ഫൈറ്റിലെ സംവിധായകര്‍. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിര്‍മിച്ച മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്‍ണു രാജന്‍ എന്നിവരാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.

രജിഷ വിജയന്‍, ശ്രിന്ദ, കബനി, ജിയോ ബേബി, രോഹിണി, ജോജു ജോര്‍ജ്, ഉണ്ണി ലാലു, സിദ്ധാര്‍ഥ ശിവ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. സാലു കെ തോമസ്, നിഖില്‍ എസ് പ്രവീണ്‍, ഹിമല്‍ മോഹന്‍ എന്നിവരാണ് ഛായാഗ്രാഹകര്‍. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, കുഞ്ഞില മാസിലാമണി, മുഹ്‍സിന്‍ പി എം, രോഹിത്ത് വി എസ് വാര്യത്ത്, അപ്പു താരെക് എന്നിവരാണ്. രാഹുല്‍ രാജ്, മാത്യൂസ് പുളിക്കന്‍, ബേസില്‍ സി.ജെ, മാത്തന്‍, അരുണ്‍ വിജയ് എന്നിവരാണ് സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ നിധിന്‍ പണിക്കര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആരോമല്‍ രാജന്‍, പബ്ലിസിറ്റി ഡിസൈന്‍സ് ഏസ്തെറ്റിക് കുഞ്ഞമ്മ. സോണി ലിവിലാകും ചിത്രം പുറത്തിറങ്ങുക. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

TAGS :

Next Story