ഗംഗുഭായ് കത്ത്യാവാടിയുടെ പേര് മാറ്റണം; നിര്‍ദേശവുമായി സുപ്രീം കോടതി
ഒരു കാലത്ത് മുംബൈയിലെ കാമാത്തിപുരയില്‍ ജീവിച്ചിരുന്ന ഗംഗുഭായ് കൊതേവാലിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഗംഗുഭായ് കത്ത്യാവാടി ഒരുക്കിയിരിക്കുന്നത്
സഞ്‍ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ആലിയ ഭട്ട് ചിത്രം ഗംഗുഭായ് കത്ത്യാവാടിയുടെ പേര് മാറ്റണമെന്ന നിര്‍ദേശവുമായി സുപ്രീം കോടതി. ചിത്രം വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കെ റിലീസ് തടയണമെന്ന ആവശ്യവുമായി നിരവധി കേസുകള്‍ സുപ്രീം കോടതിയിലെത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് പേര് മാറ്റത്തിന് കോടതി നിര്‍ദേശിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സിന്‍റെ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ദവെ സുപ്രീം കോടതിയുടെ നിർദ്ദേശം സംബന്ധിച്ച് തന്‍റെ കക്ഷിയിൽ നിന്ന് നിർദ്ദേശം തേടുമെന്ന് അറിയിച്ചു.
തെറ്റായ രീതിയില്‍ ഗംഗുഭായിയെ ചിത്രീകരിച്ചെന്നു കാട്ടി കുടുബം നേരത്തെ ഗംഗുഭായ് കത്ത്യാവാടിക്കെതിരെ രംഗത്തു വന്നിരുന്നു. പണത്തിനുവേണ്ടി കുടുംബത്തെ ഇകഴ്ത്തിക്കാണിച്ചെന്നായിരുന്നു ആരോപണം. ഗംഗുഭായിയുടെ വളര്‍ത്തുപുത്രനെന്ന് അവകാശപ്പെടുന്ന ബാബു റാവോജിയും കൊച്ചുമകള്‍ ഭാരതിയുമാണ് കോടതിയെ സമീപിച്ചത്. കാമാത്തിപുരയെ ചിത്രത്തില്‍ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര എം.എല്‍.എ അമിന്‍ പട്ടേലും പ്രദേശവാസിയും കോടതിയെ സമീപിച്ചിട്ടുണ്ട്. ചിത്രത്തിൽ നിന്ന് കാമാത്തിപുര എന്ന സ്ഥലപ്പേര് മാറ്റണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
ഒരു കാലത്ത് മുംബൈയിലെ കാമാത്തിപുരയില്‍ ജീവിച്ചിരുന്ന ഗംഗുഭായ് കൊതേവാലിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഗംഗുഭായ് കത്ത്യാവാടി ഒരുക്കിയിരിക്കുന്നത്. ഹുസൈൻ സെയ്ദിയുടെ 'മാഫിയ ക്വീൻസ് ഓഫ് മുംബൈ' എന്ന പുസ്‍തകത്തിലെ ഒരധ്യായമാണ് സിനിമയ്ക്ക് ആധാരം.
ഗംഗുഭായ് കത്ത്യാവാടിയുടെ പേര് മാറ്റുകയാണെങ്കില്‍ സഞ്ചയ് ലീലാ ബന്‍സാലിയുടെ മൂന്നാമത്തെ ചിത്രമാകും പേര് മാറ്റത്തോടെ തിയറ്ററുകളില്‍ പുറത്തിറങ്ങുന്നത്. നേരത്തെ ഗോലിയോന്‍ കാ രാസലീല രാംലീലയും പദ്മാവതും പേര് മാറ്റങ്ങളോടെയാണ് പുറത്തിറങ്ങിയിരുന്നത്.
Adjust Story Font
16