Quantcast

'അധികാരവും ശക്തിയും ഉപയോഗിച്ച് സിനിമാ ജീവിതം ഇല്ലാതാക്കുമെന്ന് ഗീതു മോഹന്‍ദാസ് '; ലിജു കൃഷ്ണക്ക് പിന്തുണ, പരാതി പരസ്യമാക്കി 'പടവെട്ട് ടീം'

സംഭവത്തില്‍ ഡബ്ല്യൂ.സി.സി ഉയര്‍ത്തിയ നിലപാടിനെതിരെയും 'പടവെട്ട്' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തുവന്നു

MediaOne Logo

Web Desk

  • Updated:

    2022-11-13 16:30:02.0

Published:

13 Nov 2022 4:26 PM GMT

അധികാരവും ശക്തിയും ഉപയോഗിച്ച് സിനിമാ ജീവിതം ഇല്ലാതാക്കുമെന്ന് ഗീതു മോഹന്‍ദാസ് ; ലിജു കൃഷ്ണക്ക് പിന്തുണ, പരാതി പരസ്യമാക്കി പടവെട്ട് ടീം
X

ലൈംഗികപീഡന ആരോപണം ഉയർന്ന പടവെട്ട്‌ സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണയ്ക്ക് പിന്തുണയുമായി 'പടവെട്ട്' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. പടവെട്ടിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പരാതിയും പരാതിയും ഉയര്‍ത്തിയത്. നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിനെതിരെ ഗുരുതര ആരോപണങ്ങളാണ് 'പടവെട്ട്' സംഘം ഉന്നയിക്കുന്നത്. ഗീതു മോഹൻദാസ് നടത്തുന്ന വേട്ടയാടലിന്‍റെയും പീഡനങ്ങളുടെയും പരാതി കൂട്ടിച്ചേർത്താണ് 'പടവെട്ട്' സംഘം വിശദീകരണം നല്‍കിയത്. പരാതിയുടെ പകര്‍പ്പ് ഇന്ത്യൻ സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകൾക്കും നിയമ സ്ഥാപങ്ങൾക്കും അണിയറ പ്രവർത്തകർ അയച്ചതായും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

സംഭവത്തില്‍ ഡബ്ല്യൂ.സി.സി ഉയര്‍ത്തിയ നിലപാടിനെതിരെയും 'പടവെട്ട്' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തുവന്നു. ഒരു ആരോപണം ഉണ്ടാകുമ്പോൾ ആരോപണ വിധേയരെയും അത് ഉന്നയിക്കുന്നവരെയും ഒരുപോലെ കേൾക്കുക എന്ന മര്യാദ പാലിക്കപ്പെടേണ്ടതാണെന്നും ഇന്നേവരെ പടവെട്ട്‌ സിനിമയുടെ അണിയറ പ്രവർത്തകരെ ഡബ്ല്യൂ.സി.സിയുടെ ഭാഗത്തുനിന്നും ആരും വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും പറയുന്നു. തികച്ചും ഏകപക്ഷീയമായ നിലപാടും വിചാരണയും ഒരു പൊതു സംഘടനയുടെ മര്യാദകളിൽ പെടുന്നതല്ലെന്നും പടവെട്ട് ടീം പറഞ്ഞു. ഗീതു മോഹൻദാസിനെ പോലുള്ള ശക്തർ സംഘടനയ്ക്ക് മുകളിൽ വളരുമ്പോൾ അവരുടെ അധികാര ദുർവിനിയോഗത്തിലൂടെ കളങ്കപ്പെടുന്നത് ഡബ്ല്യൂ.സി.സിയിലൂടെ സ്ത്രീത്വത്തിന് പുരോഗതി എന്ന പ്രതീക്ഷകൂടിയാണെന്നും പടവെട്ട് ടീം വ്യക്തമാക്കി.

പടവെട്ട് ടീമിന്‍റെ ഫേസ്ബുക്ക് കുറിപ്പും പരാതിയും:

സത്യം ഡബ്ല്യൂ.സി.സി അറിയണം..!

ഗീതു മോഹൻദാസിനെതിരെ സംവിധായകൻ ലിജു കൃഷ്ണയും പടവെട്ടിന്‍റെ അണിയറ പ്രവർത്തകരും വെളിപ്പെടുത്തിയ സത്യങ്ങൾ കള്ളമാണെന്ന് പറയുന്നതിന്‍റെ ഔചിത്യം ഡബ്ല്യൂ.സി.സി വ്യക്തമാക്കണം. എന്ത് അടിസ്ഥാനത്തിലാണ് ഈ മറുപടി ഒരു സംഘടന എന്ന നിലയിൽ നിങ്ങൾ പൊതുജനങ്ങളോട് പങ്കിടുന്നത്..? ഒരു ആരോപണം ഉണ്ടാകുമ്പോൾ ആരോപണ വിധേയരെയും അത് ഉന്നയിക്കുന്നവരെയും ഒരുപോലെ കേൾക്കുക എന്ന മര്യാദ പാലിക്കപ്പെടേണ്ടതാണ്. ഇന്നേവരെ പടവെട്ട്‌ സിനിമയുടെ അണിയറ പ്രവർത്തകരെ ഡബ്ല്യൂ.സി.സി എന്ന സംഘടനയുടെ ഭാഗത്തുനിന്നും ആരും വിളിക്കുകയോ ബന്ധപ്പെടുകയോചെയ്തിട്ടില്ല. തികച്ചും ഏകപക്ഷീയമായ നിലപാടും വിചാരണയും ഒരു പൊതു സംഘടനയുടെ മര്യാദകളിൽ പെടുന്നതല്ല. ഡബ്ല്യൂ.സി.സി എന്ന സംഘടനയുടെ ആശയങ്ങളെയും സിനിമ മേഖലയിൽ സംഘടനയുടെ ആവശ്യകതയെയും ഞങ്ങൾ എന്നും ബഹുമാനിക്കുകയും സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്നവരാണ്. മറുപക്ഷമാണെന്ന് പറഞ്ഞു ചാപ്പ കുത്തി മാറ്റിനിർത്തപ്പെടുത്താൻ ശ്രമിക്കേണ്ട. അത് ഒരു ജനാധിപത്യ ബോധമില്ലായ്മയാണ്. സംഘടന വിമര്‍ശനത്തിന് വിധേയമാകണം എങ്കിൽ അത് സ്വാഗതം ചെയ്യപ്പെടണം. രേവതി ചേച്ചിയെ പൊലുള്ള മുതിർന്ന അംഗങ്ങൾ ഇതിനുവേണ്ട നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ്. ഗീതു മോഹൻദാസിനെ പോലുള്ള ശക്തർ സംഘടനയ്ക്ക് മുകളിൽ വളരുമ്പോൾ, അവരുടെ അധികാര ദുർവിനിയോഗത്തിലൂടെ കളങ്കപ്പെടുന്നത് ഡബ്ല്യൂ.സി.സിയിലൂടെ സ്ത്രീത്വത്തിന് പുരോഗതി എന്ന പ്രതീക്ഷകൂടിയാണ്.

വെളിപ്പെടുത്തിയ സത്യങ്ങൾ സംഘടനയ്ക്കും പൊതുജനത്തിനും ഒന്നുകൂടെ വ്യക്തമാക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഗീതു മോഹൻദാസ് ഒരു പുതുമുഖ സംവിധാനകനിൽ വര്‍ഷങ്ങളായി നടത്തുന്ന വേട്ടയാടലിന്‍റെയും പീഡനങ്ങളുടെയും സത്യങ്ങൾ അടങ്ങിയ പരാതി ഇവിടെ കൂട്ടിച്ചേർക്കുന്നു. ഇത് ഇന്ത്യൻ സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകൾക്കും നിയമ സ്ഥാപങ്ങൾക്കും പടവെട്ടിന്‍റെ അണിയറ പ്രവർത്തകർ അയച്ചിരുന്ന പരാതിയുടെ പകർപ്പാണ്.

We propose to raise a revolution against the lie that the privileged has the monopoly of the truth.

ചർച്ചകളെ ഭയമില്ലാതെ സ്വാഗതം ചെയ്യുന്നു. സത്യം ജയിക്കട്ടെ..!

TAGS :

Next Story