Quantcast

ആരും ആരെയും ചതിച്ചിട്ടില്ല, നിങ്ങള്‍ക്ക് വേറെ ഒരു പണിയുമില്ലേ? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗോപിസുന്ദര്‍

സംഭവം ചര്‍ച്ചയായതോടെയാണ് ഗോപി തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്

MediaOne Logo

Web Desk

  • Published:

    8 Nov 2023 6:05 AM

gopi sundar
X

ഗോപിസുന്ദര്‍

സോഷ്യല്‍മീഡിയില്‍ തനിക്കെതിരെ ഉയരുന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി സംഗീതസംവിധായകന്‍ ഗോപിസുന്ദര്‍. ഗായിക അമൃത സുരേഷുമായി പിരിഞ്ഞെന്നും മറ്റൊരു പ്രണയത്തിലാണെന്നുമുള്ള അഭ്യൂങ്ങള്‍ പ്രചരിച്ചിരുന്നു. ഒരു മ്യൂസിക് ഷോയുടെ ഭാഗമായി സ്വിറ്റ്‌സര്‍ലാന്‍ഡില്‍ എത്തിയപ്പോള്‍ പെണ്‍സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് തൊട്ടുപിന്നാലെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. സംഭവം ചര്‍ച്ചയായതോടെയാണ് ഗോപി തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്.

''ഇവിടെ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. ഒരു കംപ്ലെയിന്‍റും ഇല്ല. ആരും ആരെയും ചതിച്ചിട്ടില്ല. എല്ലാവരും ഹാപ്പിയായി പോകുന്നു. നിങ്ങള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ. ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു. നമിച്ചു. അരി തീര്‍ന്നെങ്കില്‍ അണ്ണന്‍മാര്‍ക്ക് മാസം അരി ഞാന്‍ വാങ്ങിതരാം''- എന്നായിരുന്നു ഗോപിസുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗോപിസുന്ദര്‍.സംവിധായകന്‍റെ വ്യക്തിജീവിതമാണ് പലപ്പോഴും ചര്‍ച്ചയാകാറുള്ളത്.

TAGS :

Next Story