Quantcast

ചലച്ചിത്ര അക്കാദമിയിലെ തർക്കം: 'രഞ്ജിത്ത് സ്ഥാനം ഒഴിയുന്നതിനോട് യോജിപ്പില്ല'; കൂടുതൽ വിവാദം വേണ്ടെന്ന് സർക്കാർ

നവകേരള സദസിന് ശേഷം വിഷയത്തില്‍ സർക്കാർ ഇടപെടും

MediaOne Logo

Web Desk

  • Published:

    15 Dec 2023 6:06 AM GMT

film academy members,ranjith,IFFK,film academy dispute,ചലചിത്ര അക്കാദമി വിവാദം, രഞ്ജിത്,
X

തിരുവനന്തപുരം: നവകേരള സദസിന് ശേഷം ചലച്ചിത്ര അക്കാദമിയിലെ തർക്കത്തിൽ സർക്കാർ ഇടപെടും. ചലച്ചിത്രമേള നടക്കുന്നത് കൊണ്ട് കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് അക്കാദമി അംഗങ്ങള്‍ക്ക് സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്. സാംസ്കാരിക വകുപ്പ് പറഞ്ഞാല്‍ ചെയർമാന്‍ സ്ഥാനത്ത് നിന്ന് ഒഴിയാമെന്ന് രഞ്ജിത്ത് പറഞ്ഞെങ്കിലും സർക്കാരിന് അതിനോട് യോജിപ്പില്ല.

രഞ്ജിത്ത് ഏകപക്ഷീയമായ തീരുമാനമെടുക്കുന്നെന്ന് ആരോപിച്ച് ഒരു വിഭാഗം സമാന്തരയോഗം ചേർന്നിരുന്നു. കുക്കു പരമേശ്വരനടക്കം ഒമ്പതുപേർ യോഗത്തിൽ പങ്കെടുക്കുകയും സർക്കാറിന് കത്തയക്കുകയും ചെയ്തിരുന്നു. ഏകപക്ഷീയമായ തീരുമാനം എടുക്കുന്ന രഞ്ജിത്ത് സ്ഥാനം ഒഴിയണമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. സാംസ്‌കാരിക വകുപ്പ് പറയുകയാണെങ്കിൽ സ്ഥാനം ഒഴിയുമെന്ന് രഞ്ജിത്ത് അറിയിച്ചിരുന്നു. ഈ മാസം 23 നാണ് നവകേരള സദസ്സ് തീരുന്നത്. ഇതിന് ശേഷം ചർച്ചചെയ്ത് തീരുമാനമെടുക്കാമെന്നും ചലചിത്രമേള നടക്കുന്ന സമയത്ത് കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

TAGS :

Next Story