Quantcast

സിനിമ ചിത്രീകരണത്തിനായി വിവിധ സംഘടനകളുടെ സംയുക്ത മാര്‍ഗരേഖ പുറത്തിറക്കി

ആരോഗ്യ വകുപ്പിന്റെയോ, പോലീസിന്റെയോ മറ്റ് സര്‍ക്കാര്‍ സ്ഥാപന ങ്ങളുടെയോ ആളുകള്‍ പരിശോധിക്കാന്‍ എത്തിയാല്‍ പൂര്‍ണ്ണ സഹകരണം ചിത്രീകരണ സ്ഥലത്ത് നല്‍കേണ്ടതാണ്

MediaOne Logo

Web Desk

  • Updated:

    2021-07-20 02:47:35.0

Published:

20 July 2021 2:41 AM GMT

സിനിമ ചിത്രീകരണത്തിനായി വിവിധ സംഘടനകളുടെ സംയുക്ത മാര്‍ഗരേഖ പുറത്തിറക്കി
X

സംസ്ഥാനത്ത് സിനിമ ചിത്രീകരണത്തിനായുള്ള മാർഗരേഖ പുറത്തിറക്കി. കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തില്‍ ചിത്രീകരിക്കുന്ന ചലച്ചിത്രങ്ങള്‍ക്ക് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ (കേരള), ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക), അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (അമ്മ) എന്നിവര്‍ സംയുക്തമായാണ് മാര്‍ഗരേഖ പുറപ്പെടുവിച്ചത്.



മുപ്പതിന നിർദ്ദേശങ്ങളാണ് ഷൂട്ടിംഗ് സംബന്ധിച്ച് പുറത്തിറക്കിയിരിക്കുന്നത്. സിനിമ ചിത്രീകരണസംഘത്തിൽ 50 പേർമാത്രം. ചിത്രീകരണത്തിന് 48 മണിക്കൂർ മുൻപുള്ള കോവിഡ് ടെസ്റ്റ് നിർബന്ധം.സിനിമ സംഘത്തിലുള്ളവർ ലൊക്കേഷനിൽ നിന്ന് പുറത്തുപോകാൻ പാടില്ല.ലൊക്കേഷനിലെത്തുന്ന സന്ദർശകർക്കും കോവിഡ് ടെസ്റ്റ് നിർബന്ധം. സിനിമ ചിത്രീകരിക്കുന്നവർ സംഘടനകൾക്ക് സത്യവാങ്മൂലം നൽകണം. പ്രൊഡക്ഷൻ അസിസ്റ്റൻറ്, മേക്കപ്പ് ഡിപ്പാർട്ട്മെൻറ് , വസ്ത്രാലങ്കാരം എന്നിവയിലുള്ളവർ ജോലിസമയത്ത് കൈയുറകൾ നിർബന്ധമായും ഉപയോഗിക്കണം. എല്ലാവരും മുഴുവൻ സമയവും മാസ്ക് ധരിക്കണം . നിർദ്ദേശിക്കപ്പെട്ട ഉപയോഗ സമയം കഴിയുമ്പോൾ പുതിയ മാസ്ക് സെറ്റിൽ വിതരണം ചെയ്യണം. 80% ആൾക്കഹോൾ അടങ്ങിയിട്ടുള്ള സാനിറ്റെസർ കൊണ്ടു നടന്നു ഉപയോഗിക്കാവുന്ന ചെറിയ കുപ്പികളിലാക്കി നല്കണം.

ആരോഗ്യ വകുപ്പിന്റെയോ, പോലീസിന്റെയോ മറ്റ് സര്‍ക്കാര്‍ സ്ഥാപന ങ്ങളുടെയോ ആളുകള്‍ പരിശോധിക്കാന്‍ എത്തിയാല്‍ പൂര്‍ണ്ണ സഹകരണം ചിത്രീകരണ സ്ഥലത്ത് നല്‍കേണ്ടതാണ്- തുടങ്ങിയവയാണ് മാര്‍ഗരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍. സർക്കാർ അനുമതി ഇല്ലാത്തതുമൂലം മൂലം പൃഥ്വിരാജ് മോഹൻലാൽ ടീമിൻ്റെ ചിത്രമായ ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റിയിരുന്നു. അതോടൊപ്പം തന്നെ മറ്റു പല ചിത്രങ്ങളും ചിത്രീകരണത്തിനായി അന്യസംസ്ഥാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു സിനിമാ സംഘടനകൾ ഇടപെട്ടത്. ചിത്രീകരണം അന്യസംസ്ഥാനത്തേക്ക് മാറ്റിയാൽ സാങ്കേതിക പ്രവർത്തകർക്ക് അടക്കം നിരവധി പേർ തൊഴിൽ ഇല്ലാതാകുന്ന സ്ഥിതി ഉണ്ടാകുമെന്ന് സംഘടനകൾ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.

TAGS :

Next Story