'നെഞ്ചുക്കുൾ പെയ്തിടും' പാട്ടിന്‍റെ ഗിറ്റാറിസ്റ്റ് സ്റ്റീവ് വാട്സ് അന്തരിച്ചു
ഒട്ടനവധി സംഗീത സംവിധായകരുടെ പ്രിയപ്പെട്ട ഗിറ്റാറിസ്റ്റായിരുന്നു സ്റ്റീവ്
സ്റ്റീവ് വാട്സ്
ചെന്നൈ: തെന്നിന്ത്യയിലെ പ്രശസ്തനായ ഗിറ്റാറിസ്റ്റ് സ്റ്റീവ് വാട്സ് അന്തരിച്ചു. 43 വയസായിരുന്നു. വാരണം ആയിരം എന്ന സിനിമയിലെ നെഞ്ചുക്കുൾ പെയ്തിടും എന്ന ഗാനത്തിന്‍റെ ഗിറ്റാറിസ്റ്റ് സ്റ്റീവ് ആയിരുന്നു. ആ ഗാനത്തിലെ ക്ളോസ് അപ് ഷോട്ടുകളിൽ സൂര്യയുടെ കൈകൾക്ക് ഡ്യൂപ്പിട്ടതും സ്റ്റീവ് ആയിരുന്നു.ഇളയരാജ എ.ആർ റഹ്മാൻ, ഹാരിസ് ജയരാജ്,യുവൻ ശങ്കർ രാജ, കാർത്തിക് രാജ, ജി. വി. പ്രകാശ് ദേവി ശ്രീ പ്രസാദ്,അനിരുദ്ധ്, ഡി ഇമ്മാൻ തുടങ്ങി ഒട്ടനവധി സംഗീത സംവിധായകരുടെ പ്രിയപ്പെട്ട ഗിറ്റാറിസ്റ്റായിരുന്നു സ്റ്റീവ്.
Am broken beyond words . @SteeveVatz . Rest in peace my brother . pic.twitter.com/ugYGSGg9od
— AchuRajamani (@achurajamani) March 23, 2023
രാമസ്വാമിയുടെയും സരോജയുടെയും മകനായി വാട്സ് ചെന്നൈയിലാണ് ജനിച്ചു വളർന്നത്. എസ്.ജെ സൂര്യ, ഗൗതം വാസുദേവ് മേനോൻ, അജിത് കുമാർ, സൂര്യ തുടങ്ങിയവരുടെ ഗിറ്റാർ ടീച്ചറായിരുന്നു.ഭീമ, വാരണം ആയിരം , അദ, തുപ്പാക്കി, നീ താൻ എൻ പൊൻ വസന്തം,പോടാ പോടി, മരിയാൻ, വിശ്വരൂപം, യെന്നൈ അറിന്താൽ തുടങ്ങി നിരവധി സിനിമകളിൽ ഗിറ്റാറിസ്റ്റായി സ്റ്റീവ് ഉണ്ടായിരുന്നു. 2010 ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ദ്രോണ 2010 എന്ന ചിത്രത്തിൽ സ്റ്റീവ് ഗാനം ആലപിച്ചിട്ടുണ്ട്.
Adjust Story Font
16