Quantcast

ഹക്കീം ഷാജഹാൻ ചിത്രം 'കടകൻ' നാളെ മുതൽ തിയറ്ററുകളിൽ ! വിതരണത്തിനെത്തിക്കുന്നത് ദുൽഖറിന്‍റെ വേഫറർ ഫിലിംസ്

നിലമ്പൂരിന്റെ പശ്ചാത്തലത്തിൽ ചാലിയാറിന്റെ കഥയാണ് ചിത്രം പറയുന്നത്

MediaOne Logo

Web Desk

  • Published:

    29 Feb 2024 7:48 AM GMT

Kadakan
X

ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ഹക്കീം ഷാജഹാൻ ചിത്രം 'കടകൻ' നാളെ മുതൽ തിയറ്ററുകളിലെത്തും. നിലമ്പൂരിന്റെ പശ്ചാത്തലത്തിൽ ചാലിയാറിന്റെ കഥയാണ് ചിത്രം പറയുന്നത്. നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ബോധി, എസ് കെ മമ്പാട് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചത്. ഖലീലാണ് നിർമ്മാതാവ്. ഇതൊരു ഫാമിലി എന്റർടൈനർ സിനിമയാണ്. 'പ്രണയ വിലാസം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഹക്കീം ഷാജഹാൻ.

മണൽ മാഫിയയും പൊലീസും തമ്മിലുള്ള പോരാട്ടമാണ് 'കടകൻ' പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. മലബാറിനെയും ചാലിയാറിനെയും അറിഞ്ഞവർക്ക് ആഴത്തിൽ സ്പർശിക്കുന്ന ഒരു സിനിമയായിരിക്കും 'കടകൻ'. തികച്ചും വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്‍റെ കഥപറച്ചിൽ. വേറിട്ട ദൃശ്യാവിഷ്ക്കാരത്തോടും കിടിലൻ സൗണ്ട് ട്രാക്കോടും മാസ്സ് ആക്ഷൻ രംഗങ്ങളോടും കൂടി എത്തുന്ന ചിത്രത്തിൽ ഹക്കീം ഷാജഹാന് പുറമെ ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറും ചിത്രത്തിലെ മൂന്ന് ഗാനങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഗോപി സുന്ദറിന്റെതാണ് സംഗീതം.

ബേബി ജീൻ വരികളെഴുതി ആലപിച്ച ടൈറ്റിൽ സോങ്ങ് 'കുരുക്ക്' സിനിമയുടെ പ്രമേയം വ്യക്തമാക്കുന്ന വിധത്തിൽ ആനിമേഷനിലൂടെയാണ് ദൃശ്യാവിഷ്ക്കരിച്ചത്. ആദ്യ ഗാനം 'ചൗട്ടും കുത്തും' ഫോൾക്ക്ഗ്രാഫറും സംഘവും ചേർന്നാണ് ആലപിച്ചത്. ഫോൾക്ക്ഗ്രാഫർ തന്നയാണ് വരികൾ രചിച്ചത്. ഷംസുദ് എടരിക്കോട് വരികൾ ഒരുക്കിയ രണ്ടാമത്തെ ഗാനം 'അജപ്പമട' ഹനാൻ ഷാ, സൽമാൻ എസ് വി, ബാദുഷ ബി എം, ദന റാസിക്ക് എന്നിവർ ചേർന്നാണ് ആലപിച്ചത്. ഈ മൂന്ന് ഗാനങ്ങളും റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. ട്രെയിലർ വൺ മില്യൺ വ്യൂവ്സും കടന്ന് യൂ ട്യൂബ് ട്രെൻഡിങ്ങിലാണ്.

ഛായാഗ്രഹണം: ജാസിൻ ജസീൽ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്, സൗണ്ട് ഡിസൈൻ: ജിക്കു, റി-റെക്കോർഡിംങ് മിക്സർ: ബിബിൻ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി: ടി ഗോപാൽകൃഷ്ണ, ആക്ഷൻ: ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങൾ: ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കോറിയോഗ്രഫി: റിഷ്ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ: ബാബു നിലമ്പൂർ, വി.എഫ്.എക്സ് & ടൈറ്റിൽ ആനിമേഷൻ: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ: കൃഷ്ണപ്രസാദ് കെ വി, പിആർഒ: ശബരി.

TAGS :

Next Story