Quantcast

'പതിനേഴ് വര്‍ഷങ്ങള്‍, രണ്ട് കുട്ടികള്‍'; ഹന്‍സല്‍ മെഹ്തയും പങ്കാളി സഫീന ഹുസൈനും വിവാഹിതരായി

'സ്കാം 2003: ദ തെല്‍ഗി സ്റ്റോറി'യാണ് ഹന്‍സല്‍ മെഹ്തയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം

MediaOne Logo

ijas

  • Updated:

    2022-05-26 14:58:05.0

Published:

26 May 2022 2:33 PM GMT

പതിനേഴ് വര്‍ഷങ്ങള്‍, രണ്ട് കുട്ടികള്‍; ഹന്‍സല്‍ മെഹ്തയും പങ്കാളി സഫീന ഹുസൈനും വിവാഹിതരായി
X

പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം, രണ്ട് കുട്ടികള്‍ സ്വന്തമായതിന് ശേഷം ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്തയും പങ്കാളി സഫീന ഹുസൈനും വിവാഹിതരായി. ഹന്‍സല്‍ മെഹ്തയാണ് ഔദ്യോഗികമായി വിവാഹം രജിസ്റ്റര്‍ ചെയ്ത കാര്യം അറിയിച്ചത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്ന ചടങ്ങിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹ സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ പിടിച്ചുള്ള ഒരുമിച്ചുള്ള ഫോട്ടോയും ഹന്‍സല്‍ മെഹ്ത പങ്കുവെച്ചിട്ടുണ്ട്.

'അങ്ങനെ 17 വർഷത്തിന് ശേഷം, രണ്ട് കുട്ടികൾ പിറന്ന്, ഞങ്ങളുടെ രണ്ട് ആൺമക്കൾ വളരുന്നതും ഞങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുന്നതും കണ്ട് ഞങ്ങൾ ഒന്നിക്കാന്‍ തീരുമാനിച്ചു. ജീവിതത്തിൽ എന്ന പോലെ, ഈ വിവാഹവും അപ്രതീക്ഷിതവും ആസൂത്രിതവും അല്ലായിരുന്നു. ആത്യന്തികമായി മറ്റെല്ലാറ്റിനേക്കാളും സ്നേഹം വിജയിക്കുന്നു'; ഹന്‍സല്‍ മെഹ്ത സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ബോളിവുഡ് താരങ്ങളായ രാജ്‍കുമാര്‍ റാവു, മനോജ് ബാജ്‍പേയ്, ഹുമ ഖുറൈശി എന്നിവര്‍ ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

'മോഡേണ്‍ ലൗ' സീരീസിലെ മുംബൈ സെഗ്മെന്‍റ് 'ബായ്' ആണ് ഹന്‍സല്‍ മെഹ്തയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. 'സ്കാം 2003: ദ തെല്‍ഗി സ്റ്റോറി'യാണ് ഹന്‍സല്‍ മെഹ്തയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഷാഹിദ്, അലിഗഡ്, ഒമെര്‍ട്ട എന്നീ സിനിമളിലൂടെയും സ്കാം 1992 സീരീസുകളിലൂടെയും ശ്രദ്ധേയനാണ് ഹന്‍സല്‍ മെഹ്ത.

TAGS :

Next Story