72ന്‍റെ ചെറുപ്പം
മമ്മൂക്കയെന്ന സിനിമാ ജീവിതം അര നൂറ്റാണ്ട് പിന്നിട്ടു
മമ്മൂട്ടി
കോഴിക്കോട്: നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 72-ാം പിറന്നാൾ. വീട്ടിൽ കുടുംബത്തോടൊപ്പം ലളിതമായിട്ടായിരുന്നു മമ്മൂട്ടിയുടെ ജന്മദിനാഘോഷം. മമ്മൂക്കയെന്ന സിനിമാ ജീവിതം അര നൂറ്റാണ്ട് പിന്നിട്ടു.
സിനിമാ സെറ്റിൽ ചാക്കുവിരിച്ച് ഉറങ്ങുകയായിരുന്ന സത്യൻ മാഷിന്‍റെ കാലിൽ അദ്ദേഹമറിയാതെ തൊട്ടുവണങ്ങിത്തുടങ്ങിയ യാത്രയാണ് മമ്മൂട്ടിയുടേത്. കാലത്തിരശ്ശീലയിൽ അരനൂറ്റാണ്ട്. നിരവധി കഥാപാത്രങ്ങൾ, വേഷപ്പകർച്ചകൾ, അംഗീകാരങ്ങൾ. എഴുപത്തൊന്ന് വർഷത്തെ ജീവിതത്തിൽ അമ്പത്തൊന്ന് വർഷവും അഭിനയിച്ച മഹാജീവിതം. നിത്യഹരിതമായൊരു അഭിനയകാലമായി മമ്മൂട്ടി തുടരുന്നു. ഓരോ മലയാളിയുടെയും ഹൃദയത്തെ തൊട്ട ഒരു നിമിഷമെങ്കിലും ഇക്കാലം കൊണ്ട് പകർന്നാടി.
ഇരുപതാം വയസ്സിൽ തുടങ്ങിയ സിനിമാ ജീവിതം 51 ൽ എത്തി നിൽക്കെ മോളിവുഡിൽ മറ്റൊരു ബിലാൽ ജോൺ കുരിശ്ശിങ്കൽ ഇല്ലെന്നാണ് ആരാധക ചിന്ത. ആറു മലയാളികളുടെ നൂറ് മലയാളങ്ങൾ മമ്മൂട്ടിയോളം പൂര്‍ണതയില്‍ സ്‍ക്രീനില്‍ എത്തിച്ച അഭിനേതാക്കളില്ല. കര്‍ണാടക അതിര്‍ത്തി ഗ്രാമക്കാരനായ ഭാസ്‍കര പട്ടേലരുടെയും തൃശൂരുകാരന്‍ പ്രാഞ്ചിയേട്ടന്‍റെയും കോട്ടയംകാരന്‍ കുഞ്ഞച്ചന്‍റെയുമൊക്കെ പൂര്‍ണതയില്‍, ഡയലോഗ് ഡെലിവറിയുടെ സൂക്ഷ്‍മാംശങ്ങളില്‍ മമ്മൂട്ടി പുലര്‍ത്തിയ അനിതരസാധാരണമായ ശ്രദ്ധയുണ്ട്.
കഥാപാത്രത്തിന്‍റെ വ്യത്യസ്തതക്കായി ഏത് മേക്കോവറും സ്വീകരിക്കാന്‍ സന്നദ്ധനായൊരു നായക നടന്‍ മലയാളത്തില്‍ മമ്മൂട്ടിയെപ്പോലെ മറ്റൊരാള്‍ ഉണ്ടാവില്ല. പല്ലുന്തിയ പുട്ടുറുമീസായും കീറിയ കുപ്പായവും പാളത്തൊപ്പിയും ധരിച്ച മാടയായും തിരശ്ശീലയിൽ മമ്മൂട്ടി വ്യത്യസ്തനായി. വക്കീൽ കുപ്പായം മാറ്റി നിരധി വേഷങ്ങളിൽ പകർന്നാടിയപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് നിരവധി ഹിറ്റുകൾ...
Adjust Story Font
16