Quantcast

പാരമ്പര്യ ജീവിതത്തെയും വിശ്വാസ സംസ്കാരത്തെയും ഹനിച്ചു കൊണ്ട് വേണോ ദ്വീപ് സംരക്ഷണം?

ലക്ഷദ്വീപിന്‍റെയും കേരളത്തിന്‍റെയും കാലകാലങ്ങളായിട്ടുള്ള ദൃഢബന്ധത്തെ മുറിച്ച് മാറ്റി എന്ത് വികസനമാണ് അവിടെ കൊണ്ടുവരുന്നത്..?

MediaOne Logo

Web Desk

  • Published:

    26 May 2021 5:39 AM GMT

പാരമ്പര്യ ജീവിതത്തെയും വിശ്വാസ സംസ്കാരത്തെയും ഹനിച്ചു കൊണ്ട് വേണോ ദ്വീപ് സംരക്ഷണം?
X

സേവ് ലക്ഷദ്വീപ് ക്യാമ്പയിന് പിന്തുണയുമായി നടന്‍ ഹരിശ്രീ അശോകന്‍. സുന്ദരവും സുരക്ഷിതവുമായിരുന്ന ലക്ഷദ്വീപിനു മേൽ നടത്തിയിരിക്കുന്ന അധികാര കടന്നാക്രമണത്തിൽ അവർക്കൊപ്പം വേദനിക്കുകയും, പ്രതിഷേധിക്കുകയും ചെയ്യുന്നുവെന്നും അശോകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഹരിശ്രീ അശോകന്‍റെ കുറിപ്പ്

ലക്ഷദ്വീപിനൊപ്പം ... സുന്ദരവും സുരക്ഷിതവുമായിരുന്ന ലക്ഷദ്വീപിനു മേൽ നടത്തിയിരിക്കുന്ന അധികാര കടന്നാക്രമണത്തിൽ അവർക്കൊപ്പം വേദനിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു...

എല്ലാ മനുഷ്യരും ഉള്ളിൽ ചില വിഷാണുക്കളെ കൊണ്ടു നടക്കുന്നുണ്ട്. ക്ഷയരോഗത്തിന്‍റെ അണുക്കൾ എല്ലാ ഉടലിലുമുണ്ട് ശരീരം തളരുമ്പോഴാണ് അവ ശരീരത്തെ ആക്രമിക്കുന്നത്. മഹാമാരി കൊണ്ട് വിറങ്ങലിച്ചും തളർന്നും നിൽക്കുന്ന മനുഷ്യരുടെ മേൽ പ്രതികരിക്കുകയില്ല എന്ന വിശ്വാസത്തോടെ അധികാര കേന്ദ്രങ്ങൾ നടത്തുന്ന ഇത്തരം ശ്രമങ്ങൾ അനീതിയാണ്.

ലക്ഷദ്വീപിലെ ജനങ്ങളുടെ പാരമ്പര്യ ജീവിതത്തെയും വിശ്വാസ സംസ്കാരത്തെയും ഹനിച്ചു കൊണ്ട് വേണോ ദ്വീപ് സംരക്ഷണം..? ലക്ഷദ്വീപിന്‍റെയും കേരളത്തിന്‍റെയും കാലകാലങ്ങളായിട്ടുള്ള ദൃഢബന്ധത്തെ മുറിച്ച് മാറ്റി എന്ത് വികസനമാണ് അവിടെ കൊണ്ടുവരുന്നത്..?

ഇത്തരം തുഗ്ലക്ക് പരിഷ്കാരം ജനങ്ങളെ ഭിന്നിപ്പിക്കാനും അസ്വസ്ഥരാക്കാനും മാത്രമേ ഉപകരിക്കൂ.. ജനങ്ങളുടെ മനസറിയാതെ അധികാരികൾ നടത്തുന്ന വികസനം അസ്ഥാനത്താകുമെന്നുറപ്പാണ് .അവിടുത്തെ മനുഷ്യരുടെ സ്വാതന്ത്ര്യത്തെ, താൽപര്യത്തെ മനസിലാക്കാതെ എടുത്തിട്ടുള്ള എല്ലാ തീരുമാനങ്ങളിൽ നിന്നും ഭരണാധികാരികൾ പിൻമാറിയേ മതിയാവൂ..ആശങ്കയോടെ, ലക്ഷദ്വീപിലെ സാധാരണക്കാരായ മനുഷ്യർക്കൊപ്പം.. ഹരിശ്രീ അശോകൻ

TAGS :

Next Story