Quantcast

"ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം, ആഭ്യന്തര പരാതി പരിഹാര സെല്‍ വേണം": നടി രോഹിണി

ജോലി സ്ഥലത്തെ പെണ്‍കുട്ടികള്‍ക്ക് സംസാരിക്കാനുള്ള ഒരു സ്ഥലം സിനിമക്കകത്ത് വേണമെന്നും രോഹിണി

MediaOne Logo

ijas

  • Updated:

    2022-04-06 11:54:12.0

Published:

6 April 2022 11:35 AM GMT

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം,  ആഭ്യന്തര പരാതി പരിഹാര സെല്‍ വേണം: നടി രോഹിണി
X

പാലക്കാട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നടി രോഹിണി. നടിയെ ആക്രമിച്ച സംഭവത്തില്‍ അവര്‍ക്ക് അനുകൂലമായി തന്നെ കോടതിയില്‍ നിന്ന് വിധി വരുമെന്നും നീതി കിട്ടുമെന്നും പ്രതീക്ഷിക്കുന്നതായും രോഹിണി പറഞ്ഞു. അറിയപ്പെടുന്ന പ്രശസ്തയായ ഒരു നടിക്ക് തന്നെ ഇത്രത്തോളം പോരാടേണ്ടി വരുന്നുണ്ടെങ്കില്‍ സാധാരണക്കാരിയായ ഒരു സ്ത്രീ ഏതൊക്കെ സാഹചര്യങ്ങളിലൂടെയായിരിക്കും പോകേണ്ടി വരികയെന്നും അവര്‍ പറഞ്ഞു. ഒറ്റപ്പാലത്ത് നടന്ന ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് രോഹിണി വിവാദ വിഷയങ്ങളില്‍ നിലപാട് പരസ്യമാക്കിയത്.

സിനിമാ വ്യവസായത്തിനകത്ത് ആഭ്യന്തര പരാതി പരിഹാര സെല്‍ ആവശ്യമാണെന്നും രോഹിണി പറഞ്ഞു. തമിഴ്നാട്ടില്‍ നടികര്‍ സംഘത്തില്‍ ഇതിന് ആരംഭം കൊടുത്തതായും ജോലി സ്ഥലത്തെ പെണ്‍കുട്ടികള്‍ക്ക് സംസാരിക്കാനുള്ള ഒരു സ്ഥലം സിനിമക്കകത്ത് വേണമെന്നും രോഹിണി വ്യക്തമാക്കി. മാതൃഭാഷ തെലുഗും വളര്‍ത്തിയതു തമിഴുമാണെങ്കില്‍ സിനിമയില്‍ തന്‍റെ ആശാന്‍ മലയാളമാണെന്നും രോഹിണി പറഞ്ഞു.

'മലയാള സിനിമയാണ് എന്നെ അഭിനയം പഠിപ്പിച്ചത്. മലയാള സിനിമയിൽ നല്ല എഴുത്തുകാർ വളർന്നു വരുന്നതു സന്തോഷകരമാണ്. നല്ല എഴുത്തുകാരിലൂടെയാണു നല്ല സിനിമകൾ ഉണ്ടാകുന്നത് '' - രോഹിണി പറഞ്ഞു. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ബാലതാരം വസിഷ്ഠ് എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. ഗൗതം വാസുദേവ് മേനോനെ ജന്മനാട് ആദരിച്ചു. കുട്ടിക്കാലത്തു താന്‍ സിനിമ കണ്ടിരുന്ന തിയറ്ററാണിതെന്നു ഡയലോഗ് രാജ്യാന്തര ചലച്ചിത്രോത്സവത്തിനു വേദിയായ ലക്ഷ്മി പിക്ചര്‍ പാലസിനെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചു.

Hema committee report should be released, internal grievance redressal cell should be set up: Actress Rohini

TAGS :

Next Story