Quantcast

കെട്ടിപ്പിടിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധികയോട് ദേഷ്യപ്പെട്ട് ഹേമ മാലിനി; തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെയായിരുന്നില്ലല്ലോ എന്ന് നെറ്റിസണ്‍സ്

ഹേമയുടെ പെരുമാറ്റം സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    22 Aug 2024 8:07 AM GMT

Hema Malini
X

മുംബൈ: നടിയും ലോക്സഭാ എം.പിയുമായ ഹേമാ മാലിനിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്നെ കെട്ടിപ്പിടിച്ചു ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധികയെ നടി അനിഷ്ടത്തോടെ തടയുന്നതാണ് വീഡിയോയിലുള്ളത്. ഹേമയുടെ പെരുമാറ്റം സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.

ഒരു രാഷ്ട്രീയ പരിപാടിക്കിടെയായിരുന്നു സംഭവം. ആരാധകര്‍ ഹേമക്കൊപ്പം നിന്നു ഫോട്ടോ എടുക്കുന്നതിനിടെ ഒരു ആരാധിക ഇഷ്ടതാരത്തിനൊപ്പം ഫോട്ടോ എടുക്കാന്‍ സമീപിക്കുകയായിരുന്നു. ക്യാമറക്ക് പോസ് ചെയ്യുന്നതിനിടെ ആരാധിക നടിയോട് ചേര്‍ന്നുനില്‍ക്കുകയും കൈ കൊണ്ട് താരത്തെ ചുറ്റിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതയായ ഹേമ മാലിനി ആരാധികയോട് 'എന്നെ തൊടരുത്' എന്ന് പറഞ്ഞ് ദേഷ്യപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ മറ്റൊരാള്‍ വന്ന് ആരാധികയെ നീക്കിനിര്‍ത്തുന്നതും കാണാം. നിമിഷനേരം കൊണ്ട് വീഡിയോ വൈറലാവുകയും ചെയ്തു. ചിലര്‍ നടിയെ ജയാ ബച്ചനോട് താരതമ്യപ്പെടുത്തുകയും ചെയ്തു. ഏറ്റവും മോശം പെരുമാറ്റമുള്ള താരങ്ങളാണ് ജയാ ബച്ചനും ഹേമാ മാലിനിയുമെന്നാണ് മറ്റൊരാളുടെ കമന്‍റ്. തെരഞ്ഞെടുപ്പിന്‍റെ സമയത്ത് ഇങ്ങനെയായിരുന്നല്ലോ ഹേമയുടെ പെരുമാറ്റം എന്നായിരുന്നു ഒരാളുടെ ചോദ്യം.തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപരിചിതരെ കെട്ടിപ്പിടിക്കുന്നതിൽ ഹേമമാലിനിക്ക് പ്രശ്‌നമില്ലെന്നും ചിലര്‍ പരിഹസിച്ചു.

എന്നാല്‍ ഇതില്‍ തെറ്റൊന്നുമില്ലെന്നായിരുന്നു ചിലരുടെ പക്ഷം. ''എന്താണിതില്‍ കുഴപ്പം. ഒരു അപരിചിതൻ എൻ്റെ തോളിൽ കൈ വയ്ക്കുന്നത് ഞാൻ പോലും ഇഷ്ടപ്പെടില്ല. ആളുകൾ അതിരുകളും വ്യക്തിഗത ഇടവും മനസ്സിലാക്കേണ്ടതുണ്ട്'' എന്നായിരുന്നു ഒരാള്‍ കുറിച്ചത്.

മഥുര മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് ഹേമാ മാലിനി. 29,407 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്‍റെ മുകേഷ് ധംഗറിനെ പരാജയപ്പെടുത്തിയത്.1999ലാണ് നടി രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. 2004ലാണ് ബി.ജെ.പിയില്‍ ചേരുന്നത്.

TAGS :

Next Story