ഞാൻ പഴയ എസ്.എഫ്.ഐ; ഗോവിന്ദന് അറിയില്ലെങ്കിലും കോടിയേരി സഖാവിനും വിജയൻ സഖാവിനും അറിയാം-സുരേഷ് ഗോപി
'ലോകത്തിന് എപ്പോഴും ആവശ്യം സോഷ്യലിസമാണെണ്. കേരളത്തിലെ സി.പി.എമ്മിന് കമ്യൂണിസ്റ്റ് തിമിരം ബാധിച്ചിരിക്കുന്നു'
തൃശൂർ: താൻ പഴയ എസ.എഫ്.ഐക്കാരനാണെന്ന് സുരേഷ് ഗോപി. അത് എം.വി ഗോവിന്ദന് അറിഞ്ഞുകൊള്ളണമെന്നില്ല. എന്നാൽ, വിജയൻ സഖാവിനും കോടിയേരി സഖാവിനും നായനാർ സഖാവിനുമെല്ലാം അത് അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു. പാർട്ടിക്ക് താൽപര്യമുണ്ടെങ്കിൽ കണ്ണൂരിലും മത്സരിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിന് എപ്പോഴും ആവശ്യം സോഷ്യലിസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ സി.പി.എമ്മിന് കമ്യൂണിസ്റ്റ് തിമിരം ബാധിച്ചിരിക്കുന്നു. സി.പി.എമ്മുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ ഞാൻ ചർച്ച ചെയ്യേണ്ടതില്ല. കണ്ണൂരിൽ മത്സരിക്കാൻ തയാറാണെന്നാണ് ഞാൻ പറഞ്ഞത്. പാർട്ടിക്ക് അങ്ങനെ ഉദ്ദേശ്യമുണ്ടെങ്കിൽ ഞാനുണ്ടാകും-സുരേഷ് ഗോപി പറഞ്ഞു.
''പാനൂരും ഞാൻ നടത്തിയത് ഇതുതന്നെയാണ്. അന്നു കൂടെനിന്നത് സംവിധായകരായ സിദ്ദിഖ്‌ലാലും ജോഷിയുമാണ്. അന്ന് സാങ്കേതികമായ എല്ലാ പിന്തുണയും, 3,000 പൊലീസുകാരെ വരെ അവിടെ ഇറക്കി നിർത്തിയത് എന്റെ നായനാർ സഖാവാണ്. അതിന്റെ രാഷ്ട്രീയ മധ്യസ്ഥനായി നിന്നത് പി.പി മുകുന്ദനാണ്. അവിടെ ബാരിക്കേഡെല്ലാം ഒരുക്കിയത് ലിബർട്ടി ബഷീറുമാണ്.
കണ്ണൂരിൽ മൊത്തമുണ്ടായിരുന്ന അസന്തുലിതാവസ്ഥയ്‌ക്കെതിരെയായിരുന്നു അത്. രാഷ്ട്രീയ കൊലപാതകത്തിന്റെ സൃഷ്ടിയായിരുന്നു അത്. അതിനു പരിഹാരം കാണാനായി. എന്റെ വ്യക്തിപരമായ ഗതിയും വന്ന വഴിയുമെല്ലാം പരിശോധിച്ചാൽ ഞാൻ സംഘിയാണെന്നു കാണാനാകില്ല.''-സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
സഹകരണ സംരക്ഷണ പദയാത്ര വിജയകരമായിരുന്നു. ഇ.ഡിയുടെ വരവ് സുരേഷ് ഗോപിക്ക് വേണ്ടിയാണെന്നാണ് ആരോപണം. അത് ആരോപണം ഉന്നയിച്ചവരുടെ രാഷ്ട്രീയമാണ്. ഞാൻ വരുമെന്ന് പ്രഖ്യാപിച്ച ശേഷമാണ് ഇ.ഡി വന്നതെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ ബാങ്കുകളിൽ മാത്രമല്ല വിഷയം. ദേശസാൽകൃത ബാങ്കുകളിലെ വിദ്യാർഥികളുടെ ലോണുകളിലെ തിരിച്ചടവ് എങ്ങനെയാണ് നടക്കുന്നത്? ദേവസ്വം ബോർഡിലും കേന്ദ്ര ഇടപെടൽ വരും. സഹകരണ മേഖലയിൽ വന്നത് പോലെ ഒരു മാസ്റ്റർ ദേവസ്വം ബോർഡിലും വരും. ഒരു നാഷണൽ ബോർഡ് നിലവിൽ വരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.-
Summary: 'I am ex-SFI; even though MV Govindan does not know, Comrades Kodiyeri and Vijayan know that': Suresh Gopi
Adjust Story Font
16