രാഷ്ട്രീയം പറയുന്നതിൽ എനിക്കൊരു പ്രശ്നവും തോന്നിയിട്ടില്ല.. ഇനിയും പറയും: നിഖില വിമൽ
''നിങ്ങൾ കമ്മ്യൂണിസ്റ്റാണല്ലേ എന്ന് ചില ആളുകൾ ചോദിക്കാറുണ്ട്''
രാഷ്ട്രീയം പറയുന്നതിൽ തനിക്കൊരു പ്രശ്നവും തോന്നിയിട്ടില്ലെന്ന് നടി നിഖില വിമൽ. കൊത്ത് സിനിമയുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈന്‍ നൽകിയ അഭിമുഖത്തിലാണ് നടി നിലപാട് വ്യക്തമാക്കിയത്. ഞാൻ രാഷ്ട്രീയം പറയുന്ന ആളാണ്. ഞാൻ വന്നിരിക്കുന്ന സ്ഥലം നോക്കിയാൽ എന്റെ രാഷ്ട്രീയം വ്യക്തമാണ്. എന്നാൽ ചില ഇന്റർവ്യൂകളിൽ അതിനെകുറിച്ച് ചോദിക്കുമ്പോഴാണ് ഇക്കാര്യം ആളുകളിലേക്കെത്തെന്നുന്നത്. പിന്നീട് നിങ്ങൾ കമ്മ്യൂണിസ്റ്റാണല്ലേ എന്ന് ചില ആളുകൾ ചോദിക്കാറുണ്ടെന്നും നിഖില പറഞ്ഞു.
തങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കണോ വേണ്ടയോ എന്നത് അവരവരുടെ ഇഷ്ടമാണ്. മൊത്തത്തിൽ കണ്ണൂർക്കാരോട് ആളുകൾക്ക് ഒരു പേടിയുണ്ട്. കയ്യിൽ വാളുണ്ടോ കത്തിയുണ്ടോ എന്ന ചോദ്യം പലരും അഭിമുഖീകരിച്ചിട്ടുണ്ടാവുമെന്നും നിഖില കൂട്ടിച്ചേർത്തു.
ആറുവർഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലിയും റോഷൻ മാത്യുവും നായക വേഷത്തിലെത്തുന്ന ചിത്രമാണ് കൊത്ത്. സെപ്റ്റംബർ 16നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. നേരത്തെ സെപ്റ്റംബർ 23 നായിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. കണ്ണൂരിന്റെ രാഷ്ട്രീയം പ്രമേയമാക്കിയ ചിത്രമാണ് കൊത്ത്.
ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിഖില വിമലാണ് നായിക. രഞ്ജിത്ത്, വിജിലേഷ് , അതുല്‍, ശ്രീലക്ഷ്മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എഡിറ്റർ – രതിൻ രാധാകൃഷ്ണൻ,ഛായാഗ്രഹണം- പ്രശാന്ത് രവീന്ദ്രൻ,പശ്ചാത്തല സംഗീതം – ജേക്സ് ബിജോയ്. പ്രൊഡക്ഷൻ ഡിസൈൻ – പ്രശാന്ത് മാധവ്.
ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകന് കൈലാസ് മേനോനാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ്. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ, പി ആര് ഒ – ആതിര ദില്‍ജിത്ത്.
Adjust Story Font
16