Quantcast

'ഞാനിതുവരെ ലേ ലഡാക്കില്‍ പോയിട്ടില്ല, ബൈക്കില്‍ ഫ്ലാഗ് കെട്ടാന്‍ എനിക്കും ആഗ്രഹമുണ്ട്'; ദുല്‍ഖര്‍ സല്‍മാന്‍

എല്ലാവരെയും പോലെ തനിക്കും മോട്ടോര്‍ സൈക്കിളില്‍ ഫ്ലാഗ് കെട്ടണമെന്ന ആഗ്രഹമുണ്ടെന്നും ദുല്‍ഖര്‍ സല്‍മാന്‍

MediaOne Logo

ijas

  • Updated:

    2022-07-27 14:09:09.0

Published:

27 July 2022 2:04 PM GMT

ഞാനിതുവരെ ലേ ലഡാക്കില്‍ പോയിട്ടില്ല, ബൈക്കില്‍ ഫ്ലാഗ് കെട്ടാന്‍ എനിക്കും ആഗ്രഹമുണ്ട്; ദുല്‍ഖര്‍ സല്‍മാന്‍
X

കൊച്ചി: നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി പോലെ ഒരു റോഡ് മൂവി ചെയ്തിട്ടുണ്ടെങ്കിലും താനിതുവരെ ലേ ലഡാക്കില്‍ പോയിട്ടില്ലെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. എല്ലാവരെയും പോലെ തനിക്കും മോട്ടോര്‍ സൈക്കിളില്‍ ഫ്ലാഗ് കെട്ടണമെന്ന ആഗ്രഹമുണ്ടെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. സീതാരാമം സിനിമയുടെ പ്രചരണത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

ദുല്‍ഖര്‍ സല്‍മാന്‍റെ വാക്കുകള്‍:

ഞാന്‍ നീലാകാശം ചെയ്യുന്ന സമയം കോളജ് പിള്ളേര് അതിലെ പോലെ യാത്രയൊക്കെ ചെയ്യുമായിരുന്നു. പിന്നീട് അവര് പോയ സ്ഥലങ്ങളിലൊന്നും എനിക്ക് പോവാന്‍ പറ്റിയിട്ടില്ല. ഞാനിതുവരെ ലേ ലഡാക്കില്‍ പോയിട്ടില്ല.എല്ലാവരെയും പോലെ എനിക്ക് മോട്ടോര്‍ സൈക്കിളില്‍ ഫ്ലാഗ് കെട്ടണമെന്ന ആഗ്രഹം എനിക്കുമുണ്ട്. അത് ഏറ്റവും കൂടുതല്‍ നമ്മുടെ നാട്ടിലാണ് കണ്ടിട്ടുള്ളത്. ഈ സിനിമക്ക് മുമ്പ് ഞാനിതുവരെ കശ്മീരില്‍ പോയിട്ടില്ല. എനിക്ക് ഇതുവരെ അതിനുള്ള അവസരം കിട്ടിയിട്ടില്ല. ഒന്നാമത് സമയം കിട്ടാറില്ല. ഈ സ്ഥലങ്ങളിലൊക്കെ പോകാന്‍ ക്യത്യം സമയവും കാലാവസ്ഥയും അനുസരിച്ചാണ് പ്ലാന്‍ ചെയ്തത്. പീക്ക് നവംബറിലാണ് പോയത്. ഈ സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ ഇവിടെയാക്കെ പോകുമെന്ന് അറിയില്ലായിരുന്നു. സിനിമയുടെ ഷൂട്ട് തുടങ്ങുമ്പോള്‍, ഷെഡ്യൂള്‍ തരുമ്പോള്‍ കിട്ടുന്ന സര്‍പ്രൈസുകളിലൊന്നാണിത്.

ഹാനു രാഘവപുഡി സംവിധാനം ചെയ്ത 'സീതാരാമം' ഓഗസ്റ്റ് അഞ്ചിനാണ് പുറത്തിറങ്ങുക. തെലുഗ്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 1965ൽ റാം എന്ന പട്ടാളക്കാരനും സീത എന്ന പെൺകുട്ടിയും തമ്മിലുണ്ടാകുന്ന പ്രണയമാണ് സിനിമ പറയുന്നത്. ദുൽഖർ സൽമാനും മൃണാൽ താക്കൂറുമാണ് റാം ആയും സീതയായും എത്തുന്നത്. വൈജയന്തി മൂവീസിന്‍റെ ബാനറിൽ അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേർന്നാണ് നിർമാണം. അഫ്രീൻ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി.എസ് വിനോദ് ആണ് ഛായാഗ്രഹണം. വിശാൽ ചന്ദ്രശേഖർ സംഗീതം നൽകുന്നു

TAGS :

Next Story