'ശ്രീധരൻ പിള്ളയെ ഇനി ഇഷ്ടമല്ല, 'മുജാഹിദ്' അടിമയാണ് അയാള്‍'; വിമര്‍ശനവുമായി സംവിധായകന്‍ രാമസിംഹന്‍
കേരള നദ്‍വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന സമ്മേളനത്തിന്‍റെ ഉദ്ഘാടന സെഷനിലാണ് പി.എസ് ശ്രീധരന്‍പിള്ള മുഖ്യാതിഥിയായി പങ്കെടുത്തത്
കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയെ ഇന്നുമുതല്‍ ഇഷ്ടമല്ലെന്ന് സംവിധായകന്‍ രാമസിംഹന്‍ എന്ന അലി അക്ബര്‍. ശ്രീധരന്‍ പിള്ള മുജാഹിദിന്‍റെ അടിമയാണ്. ഇസ്‌ലാമിസം ഹിന്ദുവിന് എതിരാണെന്നും താങ്കൾക്ക് വല്ലതും കിട്ടുന്നതിന് ഹിന്ദുവിനെ ഒറ്റരുതെന്നും രാമസിംഹന്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഗോവ ഗവര്‍ണറും മുന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ പി.എസ് ശ്രീധരന്‍ പിള്ളക്കെതിരെ രംഗത്തുവന്നത്.
രാമസിംഹന്‍റെ ഫേസ്ബുക്ക് കുറിപ്പ്:
ഞാൻ ഇവിടെയുണ്ട്, അമ്മയും എന്‍റെ കൂടെയുണ്ട്, ഉറപ്പിച്ചു പറയട്ടെ ശ്രീധരൻ പിള്ളയോട് എനിക്ക് ഇഷ്ടം ഇന്നുമുതൽ ഇല്ല, കാരണം അദ്ദേഹം അടിമയാണ്, മുജാഹിദിന്‍റെ അടിമയാണ്. ശ്രീധരൻ പിള്ള സാറെ ഇസ്‌ലാമിസം ഹിന്ദുവിന് എതിരാണ് താങ്കൾക്ക് വല്ലതും കിട്ടിയേക്കാം, കിട്ടുന്നതിൽ വിശ്വസിക്കുന്നവരല്ല ഞങ്ങൾ. ഹിന്ദുവിനെ ഒറ്റരുത്.
കേരള നദ്‍വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന സമ്മേളനത്തിന്‍റെ ഉദ്ഘാടന സെഷനിലാണ് പി.എസ് ശ്രീധരന്‍പിള്ള മുഖ്യാതിഥിയായി പങ്കെടുത്തത്. മുജാഹിദ് സമ്മേളനത്തിന് ക്ഷണിച്ചത് ബഹുമതിയായി കാണുന്നുവെന്ന് ശ്രീധരന്‍പിള്ള പരിപാടിയില്‍ പങ്കെടുത്ത് പറയുകയും ചെയ്തു. ഗവർണറായ ശേഷം ആദ്യമായാണ് മുസ്ലിം സഹോദരങ്ങളുടെ ഒരു സമ്മേളനത്തിൽ താൻ പങ്കെടുക്കുന്നത്. അത് മുജാഹിദ് പ്രസ്ഥാനത്തിന്‍റെതായതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16