പക മൂത്ത ആ സിനിമാ സുഹൃത്തുക്കളോട് എനിക്ക് അന്നും ഇന്നും സഹതാപമേയുള്ളു : വിനയൻ
മാക്ടയിൽ തനിക്ക് നേരെ ഉണ്ടായ വിലക്കിനെ കുറിച്ചും വിലക്കിനു ശഷം മാക്ടയുടെ ചെയർമാനായിരുന്ന തന്റെ പേര് ഇല്ലാതായതിനെ കുറിച്ചും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.
കൊച്ചി: തൊഴിലാളികൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരെ തെരഞ്ഞെടുക്കണമെന്ന് സംവിധായകൻ വിനയൻ. മാക്ടയിൽ തനിക്ക് നേരെ ഉണ്ടായ വിലക്കിനെ കുറിച്ചും വിലക്കിനു ശഷം മാക്ടയുടെ ചെയർമാനായിരുന്ന തന്റെ പേര് ഇല്ലാതായതിനെ കുറിച്ചും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു. 24 ഫ്രെയ്മ്സ് എന്ന മാഗസിനിൽ നിന്ന് ഒരു പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിനയന്റെ കുറിപ്പ്. വിലക്കെന്ന ആഭിചാര ക്രിയ തനിക്കെതിരെ നടപ്പാക്കിയവർ മാക്ടയിലുള്ളവർക്ക് ബദലായി സിനിമയിലെ സമ്പന്നരെ മുഴുവൻ ചേർത്തുകൊണ്ട് മറ്റൊരു സിനിമാ സൊസൈറ്റി ഉണ്ടാക്കാൻ ശ്രമിച്ചു എന്നും എന്നാൽ അത് നടന്നില്ല എന്നും വിനയൻ കുറിപ്പിൽ പറയുന്നു. തനിക്കെതിരെ നടത്തിയ ഗൂഢാലോചനയെപ്പറ്റി ചില തൊഴിലാളി സുഹൃത്തുക്കൾ സൂചിപ്പിച്ചിട്ടും താനത് കാര്യമാക്കിയില്ല എന്നതാണ് തനിക്കു പറ്റിയ പരാജയമെന്നും, നല്ലത് മാത്രം ചെയ്യുമ്പോൾ മറ്റൊന്നിനേയും ഭയക്കേണ്ടതില്ലല്ലോ എന്നാണു താൻ അന്ന് ഓർത്തിരുന്നത്. പക്ഷേ ഏതായുധത്തേക്കാളും മൂർച്ചയുള്ളതാണ് അസൂയ എന്നോർത്തില്ല എന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.
വിനയന്റെ കുറിപ്പ്
''2007 മേയ് 18-യിരുന്നു മലയാള സിനിമാ ടെക്നീഷ്യൻമാരുടെ കോപ്പറേറ്റീവ് സൊസൈറ്റി നിലവിൽ വന്നത്. എറണാകുളം ടൗൺഹാളിൽ വച്ച് അന്നത്തെ സഹകരണ വകുപ്പു മന്ത്രി ജി സുധാകരനാണ് സൊസൈറ്റിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ചലച്ചിത്ര മേഖലയിലെ തൊഴിലാളികൾക്കും ടെക്നീഷ്യൻമാർക്കും ജോലിയുടെ ഈടിൻമേൽ ഒരു പത്തു രൂപ പോലും ബാങ്കോ മറ്റു സ്ഥാപനങ്ങളോ അന്നും ഇന്നും കടം തരാത്ത സാഹചര്യത്തിൽ 50,000 രൂപ വരെ ഏതു തൊഴിലാളിക്കും പരസ്പരമുള്ള വ്യക്തിഗത ഈടിൻമേൽ ലോൺ ലഭിക്കുന്ന ഒരു സഹകരണ സ്ഥാപനം, കേരളത്തിലെ ചലച്ചിത്ര രംഗത്ത് സ്ഥാപിക്കാനായി മുൻകൈ എടുത്തു പ്രവർത്തിക്കാൻ കഴിഞ്ഞു എന്നത് ഒരു പ്രധാനപ്പെട്ട കാര്യമായി അമ്പലപ്പുഴക്കാരൻ എന്ന നിലയിൽ ശ്രീ ജി സുധാകരനുമായുള്ള വ്യക്തിപരമായ അടുപ്പവും എം എൽ എ ആയിരുന്ന ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻറ് ശ്രീ എം എം മോനായിയുമായുള്ള സൗഹൃദവുമാണ്. അന്ന് ഏറെ എതിർപ്പുകൾ ഉണ്ടായിട്ടും സിനിമാ തൊഴിലാളികൾക്കായി ഒരു സൊസൈറ്റി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്. എൻെറ ഏറെ സമയവും കൈയ്യിലെ പണവും ഒക്കെ ആ ഒരു സ്ഥാപനം പ്രാവർത്തികമാക്കാനായി ചെലവഴിച്ചിട്ടുണ്ട് എന്ന കാര്യം എൻെറ കൂടെ അന്ന് ആ ഉദ്യമത്തിൽ പങ്കു ചേർന്ന സഹ പ്രവർത്തകർക്കറിയാം.'അതാണല്ലോ ലിബേർട്ടിയുടെയും ലോക്കപ്പിന്റെയും മനഃശാസ്ത്രം'; ഗംഭീര പ്രകടനവുമായി ഇന്ദ്രൻസ്, 'പുള്ളി' ടീസർ അന്നു ഞാൻ മാക്ടയുടെ ചെയർമാനും ആയിരുന്നു. മാക്ട ഏറ്റവും സജീവമായി പ്രവർത്തിച്ച ഒരു കാലമായിരുന്നു അത്. അതിനിടയിൽ ചെറിയ പുതുമുഖ സിനിമകൾ നിർമ്മിക്കാനായി തീയറ്റർ ഉടമകളുടെ സഹായത്തോടെ സിനിമാ ഫോറം എന്ന പ്രസ്ഥാനവും നിലവിൽ വന്നിരുന്നു. അത്തരം ചില സൃഷ്ടിപരമായ പ്രവർത്തനങ്ങൾ ഇഷ്ടപ്പെടാത്തതു കൊണ്ടാവാം വിനയനെ ഇങ്ങനെ വിട്ടാൽ പറ്റില്ല, വിലക്കിയേ തീരു എന്ന വാശിയോടെ സിനിമയിലെ ചില പ്രബല ശക്തിൾ കരു നീക്കിയത്. മലയാള സിനിമയിലെ ചില നിയന്ത്രിതാക്കൾക്ക് എതിരെയുള്ള എൻെറ നിലപാടുകളും അതിനു കാരണമായിരിക്കാം മലയാള സിനിമയിലെ ആദ്യ ട്രേഡ് യൂണിയനായ മാക്ട ഫെഡറേഷൻെറ സെക്രട്ടറിയും മാക്ട സാംസ്കാരിക സംഘടനയുടെ ചെയർമാനും. മാക്ടോസ് എന്ന സൊസൈറ്റിയുടെ പ്രസിഡൻറുമായി ഒരാൾ തന്നെ വരിക എന്നതും പലർക്കും അന്ന് സഹിക്കാൻ പറ്റാത്തതായിരിക്കാം. എനിക്കെതിരെ നടത്തിയ ആ ഗൂഢാലോചനയെപ്പറ്റി ചില തൊഴിലാളി സുഹൃത്തുക്കൾ സൂചിപ്പിച്ചിട്ടും ഞാനതു കാര്യമാക്കിയില്ല എന്നതാണ് അന്നെനിക്കു പറ്റിയ പരാജയം. നല്ലതു മാത്രം ചെയ്യുമ്പോൾ മറ്റൊന്നിനേം ഭയക്കേണ്ടതില്ലല്ലോ എന്നാണു ഞാനന്നോർത്തത്. പക്ഷേ ഏതായുധത്തേക്കാളും മൂർച്ചയുള്ളതാണ് അസൂയ എന്നോർത്തില്ല. വിലക്കെന്ന ആഭിചാര ക്രിയ എനിക്കെതിരെ നടപ്പാക്കിയവർ മാക്ടോസിനു ബദലായി സിനിമയിലെ സമ്പന്നരെ മുഴുവൻ ചേർത്തുകൊണ്ട് മറ്റൊരു സിനിമാ സൊസൈറ്റി ഉണ്ടാക്കാൻ ശ്രമിച്ചു. പക്ഷേ അതു നടന്നില്ല. എല്ലാത്തിനും ഒരു സത്യമുണ്ടല്ലോ, അതു കൊണ്ടു തന്നെ മാക്ടോസ് ഇപ്പോഴും നിലനിൽക്കുന്നു. വളരെ നന്നായി പോയിരുന്ന ആ സൊസൈറ്റിയുടെ ഇന്നത്തെ അവസ്ഥ എനിക്കറിയില്ല.
പഴയ 24 ഫ്രെയ്മ്സ് മാഗസിൻ മറിച്ചു നോക്കിയപ്പോഴാണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ കണ്ടത്. നാളെ മാക്ടോസിൻെറ തിരഞ്ഞെടുപ്പാണന്നും അറിഞ്ഞു. തൊഴിലാളികൾക്കു വേണ്ടി നിൽക്കുകയും ആ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്യുന്നവരെ തെരഞ്ഞെടുക്കണം എന്നാണ് എൻെറ അഭ്യർത്ഥന. വിലക്കിനു ശഷം മാക്ടയുടെ ചെയർമാനായിരുന്ന എൻെറ പേരു പോലും ബോർഡിൽ നിന്നും മായിച്ചു കളഞ്ഞ പക മൂത്ത ആ സിനിമാ സുഹൃത്തുക്കളോട് എനിക്ക് അന്നും ഇന്നും സഹതാപമേയുള്ളു. കാരണം അല്പ മനസ്സുകൾ ഏതു വിഭാഗത്തിലും ഉണ്ടാകാം. നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ ആ ക്ഷുദ്ര മനസ്സുകളെ മറക്കുന്നതാണ് നല്ലത്.''
Adjust Story Font
16