'അശ്ലീല ചിത്രം, പ്രൊപഗന്‍ഡ': കശ്മീര്‍ ഫയല്‍സ് ഗോവ ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നുവെന്ന് ജൂറി ചെയര്‍പേഴ്സണ്‍
'അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിന്‍റെ മത്സര വിഭാഗത്തിൽ അനുചിതമായ സിനിമ'
ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ കശ്മീർ ഫയൽസ് ഉൾപ്പെടുത്താൻ പാടില്ലായിരുന്നുവെന്ന് ജൂറി തലവന്‍ നാദവ് ലാപിഡ്. മറ്റു 14 സിനിമകളും ജൂറി അംഗങ്ങൾ ആസ്വദിച്ചു. എന്നാൽ കശ്മീർ ഫയൽസ് കണ്ട് അസ്വസ്ഥരായെന്നും അദ്ദേഹം പറഞ്ഞു.
''രാജ്യാന്തര സിനിമാ വിഭാഗത്തിൽ 15 സിനിമകളാണ് ഉണ്ടായിരുന്നത്. അതിൽ 14 സിനിമകളും മികച്ച നിലവാരം പുലർത്തിയവയും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. എന്നാൽ 15ാമത്തെ സിനിമ കണ്ടാണ് ഞങ്ങളെല്ലാവരും ഞെട്ടിയതും അസ്വസ്ഥരായതും– ദി കശ്മീർ ഫയൽസ്. അത് പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള പ്രചാരണ (പ്രോപ്പഗൻഡ) സിനിമയായി തോന്നി. ഇത്തരത്തിൽ അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിന്‍റെ മത്സര വിഭാഗത്തിൽ അനുചിതമായ ഒരു അശ്ലീല സിനിമയായി തോന്നി. ഈ വേദിയില്‍ ഇക്കാര്യം തുറന്നുപറയണമെന്ന് തോന്നി. വിമര്‍ശനങ്ങള്‍ സ്വീകരിക്കുക എന്നതു കലയിലും ജീവിതത്തിലും അത്യന്താപേക്ഷിതമാണ്''– നാദവ് ലാപിഡ് പറഞ്ഞു.
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അടക്കം പങ്കെടുത്ത സമാപന ചടങ്ങിലാണ് ഇസ്രായേൽ എഴുത്തുകാരനും ചലച്ചിത്രകാരനുമായ നാദവ് ലാപ്പിഡിന്റെ വിമർശനം. 1990കളിലെ കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടപലായനമാണ് കശ്മീര്‍ ഫയല്‍സിന്‍റെ പ്രമേയം. വിവേക് അഗ്നിഹോത്രിയാണ് സിനിമ സംവിധാനം ചെയ്തത്. സംഘ്പരിവാര്‍ വീക്ഷണകോണിലുള്ള സിനിമയാണിതെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. അനുപം ഖേര്‍, മിഥുന്‍ ചക്രബര്‍ത്തി, പല്ലവി ജോഷി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ ബി.ജെ.പി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും നികുതി ഒഴിവാക്കിയിരുന്നു. ഗോവ ചലച്ചിത്ര മേളയില്‍ ചിത്രം ഇന്ത്യൻ പനോരമയിലും രാജ്യാന്തര മത്സര വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയത്.
Summary- Calling The Kashmir Files propaganda and vulgar movie Israeli filmmaker Nadav Lapid, who headed the IFFI jury, said all of them were disturbed and shocked to see the film screened at the festival.
Adjust Story Font
16