സുവർണചകോരം ക്ലാരാസോളക്ക്, നിഷിദ്ധോ മികച്ച മലയാള ചിത്രം; ചലച്ചിത്രമേളയ്ക്ക് തിരശ്ശീല
മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം വിനോദ് രാജ് സംവിധാനം ചെയ്ത കൂഴങ്കല്‍ സ്വന്തമാക്കി
എട്ടു രാപ്പകലുകള്‍ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങി. വൈകീട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി മുഖ്യാതിഥിയായി. മന്ത്രി കെ.എന്‍ ബാലഗോപാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോര പുരസ്‌കാരം സ്വീഡിഷ് ചിത്രമായ 'ക്ലാര സോള' സ്വന്തമാക്കി. മികച്ച സംവിധായിക/ സംവിധായകനുള്ള പുരസ്‌കാരം കാമില കംസ് ഔട്ട് ടുനെറ്റിലൂടെ ഇനെസ് മരിയ ബരിനേവോ നേടി. മികച്ച നവാഗത സംവിധായിക/ സംവിധായകനുള്ള പുരസ്‌കാരം ക്ലാര സോളയിലൂടെ നതാലി മെസെന്‍ സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം വിനോദ് രാജ് സംവിധാനം ചെയ്ത കൂഴങ്കല്‍ സ്വന്തമാക്കി. നെറ്റ്പാക്ക് പുരസ്‌കാരം പി.എസ് വിനോദ് രാജ് സംവിധാനം ചെയ്ത കൂഴങ്കലിനാണ്. മികച്ച മലയാള ചിത്രം താരാ രാമാനുജൻ സംവിധാനം ചെയ്ത 'നിഷിദ്ധോ' കരസ്ഥമാക്കി.നെറ്റ്പാക്ക് പുരസ്‌കാരം (മലയാളം), ഫിപ്രസി പുരസ്‌കാരം (മലയാളം) എന്നിവ ആവാസ വ്യൂഹത്തിനാണ്. ഫിപ്രസി പുരസ്‌കാരം യു റിസംബിള്‍ മി നേടി.
നവാഗത സംവിധായകനുള്ള കെ.ആർ മോഹൻ പുരസ്കാരം രണ്ട് സിനിമകള്‍ പങ്കിട്ടു. ഐ ആം നോട്ട് ദ റിവർ ഝലം ഒരുക്കിയ പ്രഭാഷ് ചന്ദ്ര, നിഷിദ്ധോ ഒരുക്കിയ താരാ രാമാനുജൻ എന്നിവര്‍ക്കാണ് പുരസ്കാരം.
Adjust Story Font
16