Quantcast

ഐ.എഫ്.എഫ്.കെ; 'റേപ്പിസ്റ്റ്' ഉൾപ്പെടെ 50 ചിത്രങ്ങളുടെ അവസാന പ്രദർശനം ഇന്ന്

പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ബ്രദേഴ്‌സ് കീപ്പറിൻറെ പ്രദർശനവും ഇന്ന് നടക്കും.

MediaOne Logo

Web Desk

  • Updated:

    2022-03-23 02:07:34.0

Published:

23 March 2022 2:03 AM GMT

ഐ.എഫ്.എഫ്.കെ; റേപ്പിസ്റ്റ് ഉൾപ്പെടെ 50 ചിത്രങ്ങളുടെ അവസാന പ്രദർശനം ഇന്ന്
X

രാജ്യാന്തര ചലച്ചിത്രമേളയുടെ ആറാം ദിനമായ ഇന്ന് 69 ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും. റേപ്പിസ്റ്റ് ഉൾപ്പെടെ 50 ചിത്രങ്ങളുടെ അവസാന പ്രദർശനമായിരിക്കും ഇന്നത്തേത്. പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ബ്രദേഴ്സ് കീപ്പറിന്‍റെ രണ്ടാം പ്രദര്‍ശനവും ഇന്ന് നടക്കും.

ബെർലിൻ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ, അന്റാലിയ ഫിലിം ഫെസ്റ്റിവൽ, അങ്കാര ഫിലിം ഫെസ്റ്റിവൽ, ഏഷ്യാ പസഫിക് സ്‌ക്രീൻ തുടങ്ങി 23 മേളകളിൽ വിവിധ പുരസ്‌കാരങ്ങൾ നേടിയ ടർക്കിഷ് ചിത്രമാണ് ബ്രദേഴ്സ് കീപ്പർ. രോഗിയായ സുഹൃത്തിനെ രക്ഷിക്കാനുള്ള ഒരു സ്‌കൂൾ കുട്ടിയുടെ പോരാട്ടവും ബോർഡിങ്‌ സ്കൂളിൽ അവൻ നേരിടുന്ന തടസ്സങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഫെറിട് കറാഹൻ സംവിധാനം ചെയ്ത ചിത്രം ലോകസിനിമാ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.

പുരുഷാധിപത്യത്തിനെതിരെ ഒരു യുവതി നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന അൽബേനിയൻ ചിത്രം ഹൈവ്, മാലിയുടെ പശ്ചാത്തലത്തിലെ പ്രണയകഥ മാലി ട്വിസ്റ്റ്, എ ഹീറോ, ഫ്രാൻസ്, ബെല്ലാർഡ് ഓഫ് വൈറ്റ് കൗ ,107 മദേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ പ്രദർശനവും ഇന്നാണ്.

ലൈംഗികാതിക്രമത്തിനിരയായ അധ്യാപികയുടെ ജീവിതം പ്രമേയമാക്കിയ അപർണ സെൻ ചിത്രം ദി റേപ്പിസ്റ്റ് ഉൾപ്പെടെ 50 ചിത്രങ്ങളുടെ മേളയിലെ അവസാന പ്രദർശനവും ഇന്നാണ്. മുൻ പ്രദർശനങ്ങളിൽ വലിയ സ്വീകാര്യത നേടിയ ചിത്രമാണ് ദി റേപ്പിസ്റ്റ്. കംസ് ഔട്ട് റ്റുനൈറ്റ്, ക്രോയേഷ്യൻ ചിത്രമായ മുറിന, ക്ലാര സോള, വിനോദ് രാജിന്റെ കൂഴങ്കൽ എന്ന മത്സര ചിത്രങ്ങളുടെയും അവസാന പ്രദർശനവും ഇന്നാണ്. ബനേർഘട്ട, നായാട്ട്, അവനോവിലോന, വുമൺ വിത്ത് എ മൂവീ ക്യാമറ, സണ്ണി എന്നീ മലയാള ചിത്രങ്ങളും ഇന്ന് പ്രേക്ഷകരിലെക്കെത്തും.

TAGS :

Next Story