Quantcast

ആർആർആറിലെ ഗാനം ഓസ്‌കറിൽ മുത്തമിടുമോ; ആകാംക്ഷയിൽ ഇന്ത്യൻ സിനിമാ ലോകം

തൊണ്ണൂറ്റിയഞ്ചാം ഓസ്‌കാർ പുരസ്‌കാര പ്രഖ്യാപനം നാളെ

MediaOne Logo

Web Desk

  • Published:

    12 March 2023 2:38 AM GMT

oscars 2023, 95th Oscars Tomorrow; RRR, Naatu Naatu:  RRR song,  Breaking News Malayalam, Latest News, Mediaoneonline,തൊണ്ണൂറ്റിയഞ്ചാം ഓസ്‌കാർ പുരസ്‌കാര പ്രഖ്യാപനം നാളെ
X

ലോസ് ആഞ്ചൽസ്: തൊണ്ണൂറ്റിയഞ്ചാം ഓസ്‌കാർ പുരസ്‌കാര പ്രഖ്യാപനം നാളെ. ഇന്ത്യൻ സമയം രാവിലെ 5.30ന് ലോസ് ആഞ്ചൽസിലെ ഡോൾബി തീയേറ്ററിൽ ലോക സിനിമയുടെ പുത്തൻ കിരീടവകാശികളെ പ്രഖ്യാപിക്കും. ആർആർആറിലെ ഗാനം ഓസ്‌കറിൽ മുത്തമിടുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യൻ സിനിമാ ലോകം.

സിനിമാ ആരാധകർ കാത്തിരുന്ന ദിവസം നാളെയാണ്. നാളെ രാവിലെ 5.30 മുതൽ അമേരിക്കയിലെ ലോസ് ആഞ്ചൽസിലെ ഡോൾബി തീയേറ്ററിൽ നിന്ന് ഓസ്‌കാർ ജേതാക്കളെ പ്രഖ്യാപിക്കും. രാജമൗലി ചിത്രമായ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിലാണ് ഇന്ത്യൻ പ്രതീക്ഷ. മികച്ച ഒറിജിനൽ സോങ് വിഭാഗത്തിലാണ് എം.എം കീരവാണി സംഗീതം നൽകിയ ഗാനം മത്സരിക്കുന്നത്. ഈ വിഭാഗത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ഗാനം നാമനിർദേശം ചെയ്യപ്പെട്ടത് എന്ന പ്രത്യേകതയുമുണ്ട്. 23 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക.

അവതാർ: ദി വേ ഓഫ് വാട്ടർ, ടോപ്പ് ഗൺ: മാവെറിക്ക്, വിമൻ ടോക്കിങ്, എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്, ബാൻഷീസ് ഓഫ് ഇൻഷെറിൻ, ട്രയാങ്കിൾ ഓഫ് സാഡ്‌നസ്, ദി ഫാബെൽമാൻസ്, ആൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്, എൽവിസ്, ടാർ എന്നിവയാണ് മികച്ച ചിത്രനായി മത്സരിക്കുന്ന സിനിമകൾ.

ബ്രണ്ടൻ ഫ്രേസർ, ഓസ്റ്റിൻ ബട്ട്‌ലർ , കോളിൻ ഫാരൽ ,ബിൽ നൈജി , പോൾ മെസ്‌ക്കൽ എന്നിവർ മികച്ച നടന്മാരുടെ പട്ടികയിൽ മുൻനിരയിലുണ്ട്.

ആൻഡ്രിയ റൈസ്ബറോ, മിഷേൽ വില്യംസ് ,കേറ്റ് ബ്ലാഞ്ചെറ്റ് ,അനാ ഡി അർമാസ് , മിഷേൽ യോ എന്നിവരാണ് മികച്ച നടിയാകാൻ മത്സരരംഗത്തുള്ളത്....2017, 18 വർഷങ്ങളിൽ ഓസ്‌കാർ പുരസ്‌കാര ചടങ്ങിൽ അവതാരകനായെത്തിയ ജിമ്മി കിമ്മലാണ് ഈ വർഷവും അവതാരകനായെത്തുന്നത്.

കഴിഞ്ഞതവണ പുരസ്‌കാര വേദിയിൽ വെച്ച് നടൻ വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ചതു വലിയ വിവാദമയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കൻ അക്കാദമി ഇത്തവണ പുതിയ സമിതിയെ രൂപീകരിച്ചിട്ടുണ്ട്.




TAGS :

Next Story