രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 80കളിലെ താരങ്ങള്‍ ഒത്തുകൂടി
മോഹൻലാൽ, ജയറാം, റഹ്മാൻ തുടങ്ങിയ താരങ്ങള്‍ക്ക് ഇത്തവണ എത്താന്‍ കഴിഞ്ഞില്ല.
എണ്‍പതുകളിലെ സിനിമാ താരങ്ങൾ എല്ലാ വര്‍ഷവും ഒത്തുചേര്‍ന്ന് തങ്ങളുടെ സൗഹൃദം ആഘോഷമാക്കാറുണ്ട്. തുടർച്ചയായ പതിമൂന്നാം വർഷവും താരങ്ങൾ ഒത്തുകൂടി. ഇത്തവണത്തെ മുംബൈയിലായിരുന്നു ഒത്തുചേരൽ.
ജാക്കി ഷ്റോഫും പൂനം ധില്ലണുമാണ് ഇത്തവണത്തെ കൂടിച്ചേരലിന് നേതൃത്വം നല്‍കിയത്. ലിസി, ശോഭന, സുഹാസിനി, നാദിയ മൊയ്തു, അംബിക, രേവതി, രമ്യ കൃഷ്ണൻ, സരിത, മധുബാല, മീനാക്ഷി ശേഷാദ്രി, ചിരഞ്ജീവി, അർജുൻ, വെങ്കടേഷ്, ശരത്കുമാർ, അനിൽ കപൂർ, അനുപം ഖേര്‍ തുടങ്ങി 40 പേരാണ് ഇത്തവണ ഒത്തുകൂടിയത്. പക്ഷേ മോഹൻലാൽ, ജയറാം, റഹ്മാൻ തുടങ്ങിയ താരങ്ങള്‍ക്ക് ഈ കൂടിച്ചേരലിന് എത്താന്‍ കഴിഞ്ഞില്ല.
2009ൽ സുഹാസിനിയും ലിസിയും ചേർന്നാണ് ആദ്യമായി ഈ ഒത്തുചേരലിന് തുടക്കം കുറിക്കുന്നത്. ഓരോ വർഷവും നേരത്തെ തീരുമാനിച്ച പ്രകാരം ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് എല്ലാവരും എത്താറുള്ളത്. ദക്ഷിണേന്ത്യയിലെയും ബോളിവുഡിലെയും എണ്‍പതുകളിലെ താരങ്ങളാണ് ഇങ്ങനെ ഒത്തുചേര്‍ന്ന് സൌഹൃദം പുതുക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷമായി മുടങ്ങിയ കൂടിച്ചേരല്‍ ഇത്തവണ താരങ്ങള്‍ ആഘോഷമാക്കി. ഇതിന് മുന്‍പ് 2019ല്‍ ചിരഞ്ജീവിയുടെ ഹൈദരാബാദിലെ വസതിയിലായിരുന്നു ഒത്തുചേരല്‍.
Adjust Story Font
16