ആരോമലിന്‍റെ ആദ്യത്തെ പ്രണയം സെപ്തംബര്‍ 22ന് തിയറ്ററുകളിൽ
ഫ്രെയിം 2 ഫ്രെയിം മോഷൻ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ നിർമ്മിച്ച് മുബീൻ റൗഫ് (Mubeen Rouf) സംവിധാനം ചെയ്ത ചിത്രമാണ് ആരോമലിന്റെ ആദ്യത്തെ പ്രണയം
ആരോമലിന്‍റെ ആദ്യത്തെ പ്രണയം
സലീംകുമാർ, വിനോദ് കോവൂർ, സിദ്ധിഖ് സമാൻ, അമാന ശ്രീനി, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ആരോമലിന്‍റെ ആദ്യത്തെ പ്രണയം സെപ്തംബര്‍ 22ന് തിയറ്ററുകളിലേക്ക്. ഫ്രെയിം 2 ഫ്രെയിം മോഷൻ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ നിർമ്മിച്ച് മുബീൻ റൗഫ് (Mubeen Rouf) സംവിധാനം ചെയ്ത ചിത്രമാണ് ആരോമലിന്റെ ആദ്യത്തെ പ്രണയം.
മിർഷാദ് കൈപമംഗലമാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം എൽദോ ഐസക്. റിയ2 മോഷൻ പിക്ചേഴ്സ് ചിത്രം തിയറ്ററിൽ എത്തിക്കും. ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പ്രണയവും അതിനെ ചുറ്റിപറ്റി ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആരോമൽ എന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ അച്ഛനായി വേഷമിടുന്ന വിനോദ് കോവൂർ തന്‍റെ സുഹൃത്തായ അച്ചുവിനോട് മകന്‍റെ ജീവിതത്തിൽ ഉണ്ടായ സംഭവവികാസങ്ങൾ പറയുന്നിടത്ത് നിന്നാണ് ചിത്രം ആരംഭിക്കുന്നത്. അച്ചുവായി വേഷമിടുന്നത് സലീംകുമാറാണ്.
നായകന്‍റെ ജീവിതത്തിലെ ആദ്യത്തെ പ്രണയവും അത് നേടിയെടുക്കാൻ ആരോമൽ നടത്തുന്ന പോരാട്ടവും അവനെ അതിലേക്ക് എത്തിക്കാൻ പ്രകൃതി എത്തരത്തിൽ സഹായിക്കുന്നു എന്നതും ചിത്രത്തിൽ കാണാൻ കഴിയും. തീർത്തും പ്രണയത്തിൽ ചാലിച്ച ഒരു കുടുംബ ചിത്രമാണിത്. വ്യത്യസ്തമായൊരു കഥ കണ്ടെത്തി അതിനനുയോജ്യമായ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണ് ചിത്രത്തിൽ ചെയ്തിട്ടുള്ളത്. അഭിലാഷ് ശ്രീധരൻ, റിഷി സുരേഷ്, റമീസ് കെ, ശിവപ്രസാദ്, മെൽബിൻ, രവി എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. മിർഷാദ് കയ്പമംഗലം, രശ്മി സുശീൽ, അനൂപ് ജി. എന്നിവരുടെ വരികൾക്ക് ചാൾസ് സൈമൺ, ശ്രീകാന്ത് എസ്. നാരായൺ ആണ് സംഗീതം. കെ.എസ്. ഹരിശങ്കർ, അരവിന്ദ് വേണുഗോപാൽ, വിനോദ് കോവൂർ, സച്ചിൻ രാജ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
എഡിറ്റർ-അമരീഷ് നൗഷാദ്. പശ്ചാത്തലസംഗീതം - ശ്രീകാന്ത് എസ് നാരായൺ, പ്രൊഡക്ഷൻ കൺട്രോളർ-റിയാസ് വയനാട്, ക്രിയേറ്റീവ് ഡയറക്ടർ-അമരീഷ് നൗഷാദ്, കല-സിദ്ദിഖ് അഹമ്മദ്, മേക്കപ്പ്-ഷിജുമോൻ, കോസ്റ്റ്യൂം-ദേവകുമാർ എസ്, സ്റ്റിൽസ്-ബെൻസൺ ബെന്നി,അസോസിയേറ്റ് ക്യാമറമാൻ-സിഖിൽ ശിവകല, കാസ്റ്റിംഗ് ഡയറക്ടർ- റമീസ് കെ, കൊറിയോഗ്രാഫി സാഖേഷ് സുരേന്ദ്രൻ, മ്യൂസിക് റിലീസ്-സൈന മ്യൂസിക്സ്, പി. ആർ. ഒ അജയ് തുണ്ടത്തിൽ.
Adjust Story Font
16