Quantcast

ആരാണ് സിഐഡി രാംദാസ്, എന്റെ നമ്പർ ആരാണ് അയാൾക്ക് കൊടുത്തത്?; ദുൽഖർ സൽമാൻ

ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായി മാറിയ അന്ധാദുന്‍ എന്ന ചിത്രത്തിന്റെ മലയാളം റീമേക്ക് ആണ് ഭ്രമം

MediaOne Logo

Web Desk

  • Updated:

    7 Oct 2021 12:31 PM

Published:

7 Oct 2021 12:28 PM

ആരാണ് സിഐഡി രാംദാസ്, എന്റെ നമ്പർ ആരാണ് അയാൾക്ക് കൊടുത്തത്?; ദുൽഖർ സൽമാൻ
X

'ഭ്രമം' ആമസോണ്‍ പ്രൈമിലൂടെ ലോകമെമ്പാടും റിലീസ് ആയിരിക്കെ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് ആഘോഷമാക്കുകയാണ് ആരാധകര്‍. ഭ്രമത്തിന്‍റെ ട്രെയ്‌ലറിലെ ഒരു ഭാഗത്തെക്കുറിച്ചാണ് താരത്തിന്റെ പോസ്റ്റ്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ പൃഥ്വിരാജ് 'ഞാന്‍ സി.ഐ.ഡി രാംദാസ്' എന്ന് പറയുന്ന ഭാഗമുണ്ട്. ആ ഭാഗം ലാപ്‌ടോപ്പിലിട്ട് ആരെയോ വിളിക്കുന്ന ഭാവത്തിലാണ് ദുല്‍ഖറിന്റെ പോസ്റ്റ്. 'ഈ സി.ഐ.ഡി രാംദാസിന് എന്താണിപ്പോള്‍ വേണ്ടത്. പൃഥ്വി, നിങ്ങളാണോ എന്റെ നമ്പര്‍ ഇയാള്‍ക്ക് കൊടുത്തത്,' എന്ന ക്യാപ്ഷനോടു കൂടിയാണ് താരം പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. അതൊരു രഹസ്യമാണെന്നും സത്യം ഒക്ടോബർ 7ന് വെളിപ്പെടുമെന്നുമാണ് പൃഥ്വിരാജ് മറുപടി നൽകിയത്.

ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായി മാറിയ അന്ധാദുന്‍ എന്ന ചിത്രത്തിന്റെ മലയാളം റീമേക്ക് ആണ് ഭ്രമം. പൃഥിരാജിനെ കൂടാതെ മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന, ഉണ്ണി മുകുന്ദന്‍, ശങ്കര്‍, ജഗതി ശ്രീകുമാര്‍ എന്നിവരാണ് ഭ്രമത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തിലൂടെ അന്ധനാണെന്ന് നടിക്കുന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.ഛായാഗ്രാഹകന്‍ കൂടിയായ രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് എ.പി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ്.

TAGS :

Next Story