Quantcast

"ഹിന്ദിയല്ല, സംസ്കൃതം ദേശീയ ഭാഷയാക്കണം": വിവാദങ്ങളില്‍ കങ്കണ

ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണ്, അതിനാൽ അജയ് ദേവ്ഗണ്‍ പറഞ്ഞത് ശരിയാണ്. എന്നാൽ സുദീപിന്‍റെ വികാരം മനസ്സിലാക്കുന്നതിനാല്‍ അദ്ദേഹത്തിനും തെറ്റില്ലെന്ന് കങ്കണ

MediaOne Logo

ijas

  • Updated:

    2022-04-29 16:28:16.0

Published:

29 April 2022 4:18 PM GMT

ഹിന്ദിയല്ല, സംസ്കൃതം ദേശീയ ഭാഷയാക്കണം: വിവാദങ്ങളില്‍ കങ്കണ
X

ദേശീയ ഭാഷയുമായി ബന്ധപ്പെട്ട ബോളിവുഡ് താരം അജയ് ദേവ്ഗണും കന്നഡ താരം കിച്ച സുധീപും തമ്മിലുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി നടി കങ്കണ റണാവത്ത്. ഹിന്ദിയേക്കാൾ പഴക്കം സംസ്‌കൃതത്തിനുള്ളതിനാല്‍ സംസ്‌കൃതം ദേശീയ ഭാഷയാക്കണമെന്ന് കങ്കണ പറഞ്ഞു. എന്നിരുന്നാലും, തന്‍റെ അഭിപ്രായത്തിൽ ഹിന്ദിക്ക് ദേശീയ ഭാഷാ സ്ഥാനം നിഷേധിക്കുന്നത് കേന്ദ്ര സർക്കാരിനോടും ഇന്ത്യൻ ഭരണഘടനയോടുമുള്ള പരോക്ഷമായ അനാദരവാണെന്നും കങ്കണ വ്യക്തമാക്കി. 'ധക്കട്' എന്ന പുതിയ ചിത്രത്തിന്‍റെ പ്രചരണ പരിപാടികള്‍ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കങ്കണ.

"നമ്മുടെ ഭാഷയിലും വേരുകളിലും സംസ്കാരത്തിലും അഭിമാനിക്കാൻ നമുക്കെല്ലാവർക്കും അവകാശമുണ്ട്. എന്നാൽ നമ്മുടെ രാജ്യം സാംസ്കാരികമായും ഭാഷാപരമായും വളരെ വൈവിധ്യപൂർണ്ണമാണ്. അതിനാൽ അവരെ ഒരുമിച്ച് കൊണ്ടുവരാൻ നമുക്ക് ഒരു പൊതു ഭാഷ ആവശ്യമാണ്. ഇന്ത്യൻ ഭരണഘടന ഉണ്ടാക്കിയപ്പോൾ ഹിന്ദി ദേശീയ ഭാഷയാക്കി. സാങ്കേതികമായി പറഞ്ഞാൽ ഹിന്ദിയേക്കാൾ പഴക്കമുള്ള ഭാഷയാണ് തമിഴ്. എന്നാൽ ഏറ്റവും പഴക്കമുള്ളത് സംസ്കൃത ഭാഷയാണ്. അതിനാൽ, എന്‍റെ അഭിപ്രായത്തിൽ സംസ്‌കൃതമാണ് ദേശീയ ഭാഷയാകേണ്ടത്, ഹിന്ദിയല്ല"-കങ്കണ പറഞ്ഞു.

എന്തുകൊണ്ടാണ് സംസ്കൃതത്തെ തഴഞ്ഞ് ഹിന്ദിയെ ദേശീയ ഭാഷയാക്കിയതെന്ന് അറിയില്ലെന്ന് പറഞ്ഞ കങ്കണ തീരുമാനമെടുത്ത സ്ഥിതിക്ക് അതിനെ അംഗീകരിക്കണമെന്നും അല്ലെങ്കില്‍ ഭരണഘടനയെ നിഷേധിക്കുന്നതിന് തുല്യമാണെന്നും മറുപടി നല്‍കി.

വിവാദങ്ങളിലെ രാഷ്ട്രീയ താല്‍പര്യത്തിലും കങ്കണ അഭിപ്രായം പറഞ്ഞു. ഖലിസ്ഥാനികൾ പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുകയാണെങ്കിൽ, തമിഴരും ബംഗാളി ജനതയും പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുന്നുവെങ്കിൽ, അവർ ഹിന്ദിയെ വെല്ലുവിളിക്കുകയല്ല, ഡൽഹിയിലെ കേന്ദ്ര സർക്കാരിനെ ധിക്കരിക്കുകയാണ്. ഇരുണ്ട കൊളോണിയൽ ഭൂതകാലം ഉണ്ടായിരുന്നിട്ടും, രാജ്യത്തിനകത്ത് ആശയവിനിമയം നടത്താൻ ഇപ്പോഴും ഇംഗ്ലീഷ് ഒരു കൊളുത്തു ഭാഷയായി ഉപയോഗിക്കുന്നു. ഇംഗ്ലീഷോ ഹിന്ദിയോ തമിഴോ സംസ്‌കൃതമോ അത്തരത്തില്‍ ആശയവിനിമയത്തിന് ഉപയോഗിക്കണമോ എന്ന കാര്യത്തില്‍ നാം തീരുമാനമെടുക്കണം"; കങ്കണ പറഞ്ഞു.

അജയ് ദേവ്ഗണ്‍, കിച്ച സുദീപ് വിവാദങ്ങളിലും കങ്കണ അഭിപ്രായം പറഞ്ഞു. ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്നും അതിനാൽ അജയ് ദേവ്ഗണ്‍ പറഞ്ഞത് ശരിയാണെന്നും എന്നാൽ സുദീപിന്‍റെ വികാരം മനസ്സിലാക്കുന്നതിനാല്‍ അദ്ദേഹത്തിനും തെറ്റില്ലെന്നും കങ്കണ വിശദീകരിച്ചു.

Instead of Hindi, Sanskrit should be the national language: Kangana

TAGS :

Next Story