Quantcast

എമ്മി അവാർഡ്; വീർദാസ് അടക്കം ഇന്ത്യയിൽ നിന്ന് നാമനിർദേശ പട്ടികയിലുള്ളത് മൂന്ന് പേർ

നവാസുദ്ദീൻ സിദ്ദിഖി, വീർ ദാസ്, സുസ്മിത സെൻ എന്നിവരാണ് നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യക്കാർ. 24 രാജ്യങ്ങളിൽ നിന്ന് 11 വിഭാഗങ്ങളിലായി 44 നോമിനേഷനുകളിൽ നിന്നാണ് പ്രഖ്യാപനം.

MediaOne Logo

Web Desk

  • Updated:

    2021-11-22 15:28:33.0

Published:

22 Nov 2021 3:20 PM GMT

എമ്മി അവാർഡ്; വീർദാസ് അടക്കം ഇന്ത്യയിൽ നിന്ന് നാമനിർദേശ പട്ടികയിലുള്ളത് മൂന്ന് പേർ
X

മികച്ച ടെലിവിഷൻ സീരീസുകൾക്കുള്ള രാജ്യന്തര പുരസ്‌കാരമായ എമ്മി അവാർഡുകൾ നാളെ പ്രഖ്യാപിക്കും. നവാസുദ്ദീൻ സിദ്ദിഖി, വീർ ദാസ്, സുസ്മിത സെൻ എന്നിവരാണ് നോമിനേഷൻ ലിസ്റ്റിലുള്ള ഇന്ത്യക്കാർ. 24 രാജ്യങ്ങളിൽ നിന്ന് 11 വിഭാഗങ്ങളിലായി 44 നോമിനിഷനുകളിൽ നിന്നാണ് പ്രഖ്യാപനം.

ബോളിവുഡ് നടിയും മുൻ മിസ് യൂണിവേഴ്സുമായ സുസ്മിത സെൻ ഹോട്ട്സ്റ്റാറിലൂടെ സംപ്രേഷണം ചെയ്ത വെബ് സീരീസ് ആര്യയിലെ പ്രകടനത്തിന് ഡ്രാമ സീരീസ് വിഭാഗത്തിന് കീഴിലാണ് നാമനിർദേശം ചെയ്യപ്പെട്ടത്. രാം മധ്വാനിയും സന്ദീപ് മോദിയും ചേർന്നാണ് സീരിസ് ഒരുക്കിയത്. ക്രൈം ത്രില്ലർ വെബ് സീരീസായ ആര്യയിൽ പ്രധാന കഥാപാത്രത്തെയാണ് സുസ്മിത സെൻ അവതരിപ്പിക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തു വന്ന ചിത്രം സീരിയസ് മെനിലെ പ്രകടത്തിനാണ് നടൻ വിഭാഗത്തിൽ നവാസുദ്ധീൻ സിദ്ദീഖി നാമനിർദേശം ചെയ്യപ്പെട്ടത്. സുധീർ മിശ്രയാണ് സീരിയസ് മെൻ സംവിധാനം ചെയ്തിരിക്കുന്നത്.

ഇന്ത്യയിൽ മറ്റൊരു പേരാണ് സ്റ്റാൻഡ്-അപ്പ് കോമേഡിയനും നടനുമായ വീർ ദാസിന്റേത്. മികച്ച കോമിക് ആക്ടിനുള്ള വിഭാഗത്തിലാണ് വീർ ദാസ് നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിലെ രാഷ്ട്രീയ സമാമൂഹിക സാഹചര്യങ്ങളെ വിമർശിച്ച് അടുത്തിടെ വീർദാസ് നടത്തിയ പരാമർശത്തിനെതിരെ സൈബർ ആക്രമണവുമായി സംഘ് പരിവാർ രംഗത്തെത്തിയിരുന്നു.

ഒരേസമയം സസ്യാഹാരികളെന്ന് അഭിമാനിക്കുകയും അവ കൃഷിചെയ്തുണ്ടാക്കുന്ന കർഷകരുടെ മേൽ വാഹനമോടിച്ചുകയറ്റുകയും ചെയ്യുന്നവരുടെയും നാടാണ് ഇന്ത്യയെന്നും പകൽസ്ത്രീകളെ ആരാധിക്കുകയും രാത്രിയിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്ന രാജ്യത്തുനിന്നാണ് വരുന്നതെന്നുമായിരുന്നു വീർ ദാസിന്റെ വിമർശം.

അമേരിക്കയിലെ പ്രസിദ്ധമായ കെന്നഡി സെന്ററിൽ നടന്ന പരിപാടിയിലാണ് വീർ ദാസ് സംസാരിച്ചത്.

''ഞാനെന്റെ ജോലിയാണ് ചെയ്യുന്നത്. അത് തുടരുക തന്നെ ചെയ്യും. ആളുകളെ ചിരിപ്പിക്കുക എന്നതാണ് എന്റെ ജോലി.'' എന്നായിരുന്നു വിമർശനങ്ങളോട് വീർ ദാസിന്റെ പ്രതികരണം.

TAGS :

Next Story