നടന്‍ വിവേകിന്‍റെ മരണ കാരണം എന്ത്? അന്വേഷണം പ്രഖ്യാപിച്ചു
വാക്‌സിന്‍ എടുത്തതാണ് മരണ കാരണമെന്ന് ചിലര്‍ പ്രചരിപ്പിക്കുമ്പോള്‍ പൊതുജനങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്ന പരാതിയിലാണ് നടപടി
നടന്‍ വിവേകിന്‍റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. കോവിഡ് വാക്‌സിനെടുത്ത് രണ്ട് ദിവസത്തിന് ശേഷമാണ് വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് വാക്‌സിന്‍ എടുത്തതിനെ തുടര്‍ന്നാണ് മരണമെന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നു.
ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടന്‍റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത്. കോവിഡ് വാക്‌സിനെടുത്തതാണ് മരണ കാരണമെന്ന പ്രചാരണം പൊതുജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ടെന്നും ജനങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്നും സാമൂഹ്യപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടു. ദേശീയ കമ്മിഷന്‍ ഹരജി സ്വീകരിച്ചു തുടര്‍ നടപടികളെടുത്തു.
ഈ വര്‍ഷം ഏപ്രില്‍ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് വിവേക് മരിച്ചത്. നടന്‍ മന്‍സൂര്‍ അലിഖാന്‍ അടക്കമുള്ളവരാണ് കോവിഡ് വാക്സിനെടുത്താണ് മരണ കാരണമെന്ന് ആരോപിച്ചത്. ഈ ആരോപണങ്ങള്‍ നിഷേധിച്ച് നടന്റെ കുടുംബം ഉള്‍പ്പടെ രംഗത്തെത്തുകയും ചെയ്തു. പ്രചാരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കുകയുണ്ടായി.
Adjust Story Font
16