Quantcast

'ധനകാര്യ സ്ഥാപനത്തിൽനിന്ന് 12.5 ലക്ഷം തട്ടി'; മേജർ രവിക്കെതിരെ കേസെടുത്തു

വഞ്ചനാക്കുറ്റത്തിനു ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്

MediaOne Logo

Web Desk

  • Updated:

    2024-08-16 15:03:43.0

Published:

16 Aug 2024 3:02 PM GMT

ധനകാര്യ സ്ഥാപനത്തിൽനിന്ന് 12.5 ലക്ഷം തട്ടി; മേജർ രവിക്കെതിരെ കേസെടുത്തു
X

തൃശൂർ: സാമ്പത്തിക തട്ടിപ്പു പരാതിയില്‍ സംവിധായകൻ മേജർ രവിക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. ധനകാര്യ സ്ഥാപനത്തിൽനിന്ന് 12.5 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണു നടപടി. വഞ്ചനാക്കുറ്റത്തിനാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്.

മേജർ രവിക്കെതിരെ പരാതിയുമായി ധനകാര്യ സ്ഥാപനം ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു. സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് പറഞ്ഞ് പണംതട്ടിയെന്നാണു പരാതിയിലുള്ളത്. മേജർ രവിയുടെ തണ്ടർഫോഴ്‌സ് സ്ഥാപനത്തിന്റെ സഹഉടമകളും കേസിൽ പ്രതിയാണ്.

ഇരിങ്ങാലക്കുട കോടതിയുടെ നിർദേശപ്രകാരമാണു കേസെടുത്തത്.

Summary: Irinjalakuda police registers case against the director Major Ravi on financial scam complaintIrinjalakuda police registers case against the director Major Ravi on financial scam complaint

TAGS :

Next Story