Quantcast

‘പുഷ്പ’ നിർമാതാക്കളുടെ വസതികളിൽ ആദായനികുതി വകുപ്പ് റെയ്ഡ്

പ്രൊഡ്യൂസർമാരായ മൈത്രി മൂവി മേക്കേഴ്‌സിൻ്റെ വസതികളിലാണ് റെയ്ഡ് നടത്തിയത്

MediaOne Logo

Web Desk

  • Published:

    21 Jan 2025 8:11 AM

‘പുഷ്പ’ നിർമാതാക്കളുടെ വസതികളിൽ ആദായനികുതി വകുപ്പ് റെയ്ഡ്
X

ഹൈദരാബാദ്: അല്ലു അർജുൻ നായകനായ പുഷ്പ 2: ദി റൂളിന്റെ നിർമാതാക്കളുടെ വസതികളിൽ ആദായനികുതി വകുപ്പ് റെയ്ഡ്. പ്രൊഡ്യൂസർമാരായ മൈത്രി മൂവി മേക്കേഴ്‌സിൻ്റെ വസതികളിലാണ് റെയ്ഡ് നടത്തിയത്. നികുതി വെട്ടിപ്പ് നടന്നുവെന്ന സംശയത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ആദായനികുതി വകുപ്പ് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പുഷ്പ 2: ദി റൂൾ കൂടാതെ, ജനത ഗാരേജ്, പുഷ്പ: ദി റൈസ് എന്നിവയുൾപ്പെടെ നിരവധി സിനിമകൾ മൈത്രി പ്രൊഡക്ഷൻ ഹൗസ് നിർമ്മിച്ചിട്ടുണ്ട്. നവീൻ യേർനേനിയും രവിശങ്കറുമാണ് നിലവിൽ പ്രൊഡക്ഷൻ ഹൗസിന്റെ ഉടമകൾ.

അതേസമയം, പുഷ്പ 2 പ്രീമിയർ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ തെലുങ്ക് നടൻ അല്ലു അർജുനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഡിസംബർ നാലിനാണ് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് രേവതി എന്ന യുവതി മരിച്ചത്. മരിച്ച യുവതിയുടെ ശീജേഷ് എന്ന ഒമ്പത് വയസുള്ള മകനെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രേവതിയുടെ മരണത്തെ തുടർന്ന് അല്ലു അർജുനും സുരക്ഷാ ഉദ്യോഗസ്ഥർക്കും തിയേറ്റർ ഉടമകൾക്കുമെതിരെ കേസെടുത്തിരുന്നു.

TAGS :

Next Story