പലതവണ വേണ്ടെന്നു വെച്ച സിനിമയാണ്, ഓസ്‌കാർ സ്വപനത്തിൽ പോലുമില്ലായിരുന്നു : ജൂഡ് ആൻ്റണി ജോസഫ്
മലയാളികൾ 2018 പ്രളയക്കാലത്ത് ഒന്നിച്ചു നിന്ന കഥയുടെ വാർത്തകളെല്ലാം കൂട്ടിച്ചേർത്ത് ഒരു സിനിമയാക്കുക മാത്രമെ തങ്ങൾ ചെയ്തിട്ടുള്ളു
മലയാളം ചിത്രം 2018ന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായി തിരഞ്ഞെടുത്തതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആൻ്റണി ജോസഫ്. ഇത് മലയാളികളുടെ ഓസ്‌കർ എൻട്രിയാണെന്നും ഓസ്‌കർ സ്വപ്‌നങ്ങളിൽ പോലുമില്ലായിരുന്നെന്നും ജുഡ് പറഞ്ഞു. പ്രായോഗികത കണക്കിലെടുത്ത് പലതവണ സിനിമ വേണ്ടെന്നും വച്ചിരുന്നെന്നും തന്റെ ടീമിന്റെ അകമഴിഞ്ഞ പിന്തുണ കൊണ്ട് മാത്രമാണ് സിനിമ പുർത്തിയാക്കാൻ സാധിച്ചതെന്നും ജൂഡ് കൂട്ടിചേർത്തു.
സിനിമ വൃത്തിയായി പുറത്തിറക്കണം. എല്ലാവർക്കും അത് ഇഷ്ടപ്പെടണം, മുതൽ മുടക്കുകൾ തിരിച്ചു കിട്ടണം എന്നതു മാത്രമാണ് പ്രതീക്ഷിച്ചത്. ഇന്ത്യയുടെ ഓസകാർ എൻട്രിക്ക് വേണ്ടി പരിഗണിച്ചപ്പോൾ തന്നെ സമാധാനമായി. മലയാളികൾ 2018 പ്രളയക്കാലത്ത് ഒന്നിച്ചു നിന്ന കഥയുടെ പത്രമാധ്യമങ്ങളിൽ വന്ന വാർത്തകളെല്ലാം കൂട്ടിച്ചേർത്ത് ഒരു സിനിമയാക്കുക മാത്രമെ തങ്ങൾ ചെയ്തിട്ടുള്ളു. അതുകൊണ്ട് തന്നെ ഇത് മലയാളികളുടെ തിരക്കഥയക്ക് ലഭിക്കുന്ന ആംഗീകാരമാണ്.
ഓസ്‌കാർ കിട്ടിയാൽ ഉറപ്പായിട്ടും വാങ്ങും. നാല് വർഷത്തെ പ്രയത്‌നമാണ്, 2018 ഒക്ടോബറിലാണ് നിർമാതാവ് അന്റോ ജോസഫിനോട് ആദ്യമായി ഈ സംഭവം പറയുന്നത്. അങ്ങനെയാണ് ഈ പടം അനൗൺസ് ചെയ്യുന്നതും. സിനിമയിലെ അണിയറ പ്രവർത്തകരും അഭിനേതാക്കളും ഒരുമിച്ച് നിന്നതു കൊണ്ട് മാത്രമാണ് സിനിമ ഇത്ര ഭംഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞത്. നിർമാതാക്കൾ കൂടെ നിന്നതുകൊണ്ട് മാത്രം സംഭവിച്ച പടമാണെന്നും പ്രതീക്ഷിച്ചതിനുമപ്പുറം സിനിമ നൽകിയെന്നും ജൂഡ് അന്റണി ജോസഫ് പറഞ്ഞു.
Adjust Story Font
16