Quantcast

'മലയാള സിനിമക്ക് ഓസ്കാർ അവാർഡ് ലഭിക്കാത്തത് ഓസ്കാറിന്‍റെ കുഴപ്പം'; മമ്മൂട്ടി

സിനിമാ വിമർശനം അതിരുവിട്ട് പരിഹാസമാകരുതെന്ന് മമ്മൂട്ടി

MediaOne Logo

Web Desk

  • Updated:

    2023-02-02 18:55:06.0

Published:

2 Feb 2023 6:48 PM GMT

Mammootty, മമ്മൂട്ടി, മമ്മൂട്ടി കമ്പനി, ക്രിസ്റ്റഫര്‍
X

ദുബൈ: മലയാള സിനിമക്ക് ഓസ്കാർ അവാർഡ് ലഭിക്കാത്തത് ഓസ്കാറിന്‍റെ കുഴപ്പമാണെന്ന് നടൻ മമ്മൂട്ടി. ഓസ്കറിന് മത്സരിക്കുന്ന സിനിമകളെ കുറിച്ച് നമ്മള്‍ മനസ്സിലാക്കണം. ഇംഗ്ലീഷ് സംസാരിക്കുന്ന സിനിമകള്‍ക്കാണ് സാധാരണ ഓസ്കര്‍ ലഭിക്കുക. അമേരിക്കയിലെ ന്യൂയോര്‍ക്ക് കണ്ട്രിയിലും ലോസ് ഏഞ്ചല്‍സ് കണ്ട്രിയിലും കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും ഓടുന്ന സിനിമകളാണ് ഓസ്കറിന് പരിഗണിക്കുക. മികച്ച വിദേശഭാഷാ ചിത്രത്തില്‍ മാത്രമേ മലയാളത്തിന് മത്സരിക്കാന്‍ സാധിക്കൂവെന്നും അതില്‍ ഇന്ത്യയില്‍ നിന്നുള്ള മറ്റു ഭാഷാ ചിത്രങ്ങളും ഉള്‍പ്പെടുമെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രമായ ക്രിസ്റ്റഫറിന്‍റെ റിലീസിന് മുന്നോടിയായി ദുബൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

സിനിമാ വിമർശനം അതിരുവിട്ട് പരിഹാസമാകരുതെന്നും മമ്മൂട്ടി പറഞ്ഞു. ഒരു സിനിമയെ പറ്റിയും അവകാശവാദം ഉന്നയിക്കാനില്ല. എത്ര ഗീർവാണം അടിച്ചാലും ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രേക്ഷകർ കൈയൊഴിയും.

ക്രിസ്റ്റഫറിലെ റോൾ താൻ ചോദിച്ച് വാങ്ങിയതാണെന്ന് നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ഈമാസം ഒമ്പതിനാണ് ക്രിസ്റ്റഫർ ഗൾഫിലെ തിയേറ്ററുകളിൽ എത്തുന്നത്. നടിമാരായ സ്നേഹ, രമ്യ സുരേഷ്, ട്രുത്ത് ഗ്ലോബൽ ഫിലിംസ് ചെയർമാൻ അബ്ദുൽ സമദ്, ആർ.ജെ സൂരജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story