4 കെ 3 ഡിയില്‍ ടൈറ്റാനിക്; ജാക്കിന്‍റെയും റോസിന്റെയും ദുരന്തപ്രണയം വീണ്ടും തിയേറ്ററിലേക്ക്
ഫെബ്രുവരി 10 ന് ടൈറ്റാനിക് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 4 കെ. 3 ഡിയിലേക്ക് റീമാസ്റ്റര്‍ ചെയ്ത കോപ്പി റിലീസിനെത്തും. 1997 ലാണ് ക്രിസ്മസ് റിലീസായി ചിത്രം പ്രക്ഷകരിലേക്കെത്തിയത്
ലോസാഞ്ചലസ്: ലോ ലോക സിനിമാ പ്രേക്ഷകർക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത ചിത്രമാണ് ടൈറ്റാനിക്. ചരിത്ര സംഭവത്തെ ആസ്പദമാക്കി വിഖ്യാത സംവിധായകൻ ജെയിംസ് കാമറൂൺ വെള്ളിത്തിരയിലെത്തിച്ച ദുരന്തപ്രണയ കാവ്യം ലോക സിനമാ ചരിത്രത്തിലെ തന്നെ വിസ്മയമായിരുന്നു. റിലീസ് ചെയ്ത് രണ്ടര പതിറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും ടൈറ്റാനിക് ലോകസിനിമയിൽ വേറിട്ടുനിൽക്കുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ 25ാം വാർഷികത്തിന്റെ ഭാഗമായി വീണ്ടും ടൈറ്റാനിക്ക് തിയേറ്ററിലേക്കെത്തിക്കാനൊരുങ്ങുന്നുവെന്ന വാർത്തയാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. 4 കെ 3 ഡിയിലേക്ക് റീമാസ്റ്ററിങ് നടത്തിയാണ് ഇത്തവണ ചിത്രം തിയേറ്ററിലേക്കെത്തുക. പുതിയ ട്രെയിലറും അണിയറപ്രവർത്തകർ പുറത്ത് വിട്ടു.
ഫെബ്രുവരി 10 ന് ടൈറ്റാനിക് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 4 കെ. 3 ഡിയിലേക്ക് റീമാസ്റ്റര്‍ ചെയ്ത കോപ്പി റിലീസിനെത്തും. 1997 ലാണ് ക്രിസ്മസ് റിലീസായി ആദ്യമായി ചിത്രം പ്രക്ഷകരിലേക്കെത്തിയത്. ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന അവതാർ ദ് വേ ഓഫ് വാട്ടറിന്റെയും സംവിധായകൻ ജാക്കിന്റെയും റോസിന്റെയും ദുരന്തപ്രണയം വെള്ളിത്തിരയിലെത്തിച്ച ജെയിംസ് കാമറൂൺ തന്നെയാണ്.
Adjust Story Font
16