Quantcast

തിയറ്ററുകളിൽ ഇനി ജാക്സൺ ബസാർ യൂത്തിന്‍റെ ബാൻഡ്‌ മേളം; റിലീസ് തിയതി പ്രഖ്യാപിച്ചു

ചിത്രത്തിലെ പള്ളിപെരുന്നാൾ ഗാനം ഇതിനോടകം പ്രേക്ഷകരുടെ ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്‌

MediaOne Logo

Web Desk

  • Updated:

    30 April 2023 4:04 PM

Published:

30 April 2023 4:00 PM

Lukman Avaran, Indrans, Jaffer Idukki, Abhiram Radhakrishnan, Chinnu Chandni, Shamal Sulaiman, Zakariya K, Jackson Bazar Youth, ജാക്സൺ ബസാർ യൂത്ത്, ലുക്മാന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ചിന്നു ചാന്ദ്നി, സകരിയ
X

ഷമൽ സുലൈമാൻ സംവിധാനം ചെയ്ത ജാക്സൺ ബസാർ യൂത്തിന്‍റെ റിലീസ്‌ തിയതി അണിയറ പ്രവർത്തകർ പുറത്ത്‌ വിട്ടു. 'മെയ്‌ 19നു തിയേറ്ററുകളിൽ ബാൻഡ്‌ മേളം' എന്ന ടാഗ്‌ ലൈനൊട്‌ കൂടിയാണു ചിത്രത്തിന്‍റെ റിലീസ്‌ തീയതി പ്രഖ്യാപിച്ചത്‌. ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്‌, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണൻ, ഫാഹിം സഫർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ പള്ളിപെരുന്നാൾ ഗാനം ഇതിനോടകം പ്രേക്ഷകരുടെ ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്‌. സക്കരിയ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്‌ ഉസ്മാൻ മാരാത്താണു. കണ്ണൻ പട്ടേരി ചായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം അപ്പു എൻ ഭട്ടത്തിരി, ഷൈജാസ് എന്നിവർ ചേർന്നാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

സഹനിർമാണം-ഷാഫി വലിയപറമ്പ, ഡോ. സൽമാൻ, ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്), എക്സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്സ്-അമീൻ അഫ്സൽ, ശംസുദ്ധീൻ എം.ടി. സംഗീത സംവിധാനം-ഗോവിന്ദ്‌ വസന്ത, വരികൾ-സുഹൈൽ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചൻ, പ്രൊഡക്ഷൻ ഡിസൈനർ-അനീസ് നാടോടി. സ്റ്റീൽസ്-രോഹിത്ത് കെ എസ്. മേക്കപ്പ്-ഹക്കീം കബീർ. ടൈറ്റിൽ ഡിസൈൻ-പോപ്‌കോൺ. പരസ്യകല-യെല്ലോ ടൂത്ത്. സ്റ്റണ്ട്- ഫീനിക്സ് പ്രഭു, മാഫിയ ശശി. പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിന്‍റോ വടക്കാങ്ങര, സഞ്ജു അമ്പാടി. വിതരണം-സെൻട്രൽ പിക്ചേഴ്സ് റിലീസ്. പി.ആർ.ഒ-ആതിര ദിൽജിത്.

TAGS :

Next Story