Quantcast

സൈജു കുറുപ്പ് നായകനാകുന്ന 'ജയ് മഹേന്ദ്രൻ' ; സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസ് ഉടന്‍ വരുന്നു

തമിഴിലും തെലുങ്കിലും നിരൂപക പ്രശംസ നേടിയ ഒരുപിടി പരമ്പരകൾ സ്വന്തമായി നിർമിച്ച ശേഷം, മലയാളത്തിലും അതേ വിജയമാവർത്തിക്കാനുള്ള തയാറെടുപ്പിലാണ് സോണി ലിവ്

MediaOne Logo

Web Desk

  • Published:

    18 April 2023 7:43 AM GMT

Jai Mahendran starts rolling,Jai Mahendran ; Sony Livs first Malayalam original series,Sony Livs first Malayalam original series, Sony Livs Malayalam original series,സൈജു കുറുപ്പ് നായകനാകുന്ന ജയ് മഹേന്ദ്രൻ ; സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസ് ഉടന്‍ വരുന്നു
X

ഹിന്ദിയിൽ മാത്രമല്ല, പ്രാദേശിക ഭാഷകളിലും ശ്രദ്ധേയമായ ഉള്ളടക്കം കൊണ്ട് ഇന്ത്യക്കാർക്കിടയിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ വിനോദ പ്ലാറ്റ്ഫോമാണ് സോണി ലിവ്. തമിഴിലും തെലുങ്കിലും നിരൂപക പ്രശംസ നേടിയ ഒരുപിടി പരമ്പരകൾ സ്വന്തമായി നിർമിച്ച ശേഷം, മലയാളത്തിലും അതേ വിജയമാവർത്തിക്കാനുള്ള തയാറെടുപ്പിലാണ് സോണി ലിവ്. ജയ് മഹേന്ദ്രൻ എന്ന് പേരിട്ടിരിക്കുന്ന പരമ്പര, ഒരു രാഷ്ട്രീയപ്രമേയമാണ് കൈകാര്യം ചെയ്യുന്നത്.

രാഷ്ട്രീയ സ്വാധീനവും ആരെയും കൈയിലെടുക്കാനുള്ള കൗശലവും കൊണ്ട് തനിക്കാവശ്യമുള്ള എന്തും സാധിച്ചെടുക്കാൻ മിടുക്കുള്ള ഓഫിസർ മഹേന്ദ്രനാണ് പരമ്പരയുടെ കേന്ദ്രകഥാപാത്രം. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഫിലിംമേക്കർ രാഹുൽ റിജി നായരാണ് ജയ് മഹേന്ദ്രന്റെ കഥയെഴുതുന്നതും നിർമിക്കുന്നതും. സംവിധാനം ശ്രീകാന്ത് മോഹൻ. സൈജു കുറുപ്പ്, സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ, രാഹുൽ റിജി നായർ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. വളരെ വ്യത്യസ്തമായ ഇതിവൃത്തവും അവതരണരീതിയുമാണ് അണിയറയിൽ ഒരുങ്ങുന്നത്.

സോണി ലിവിന്റെ ഇന്ത്യൻ ഉള്ളടക്കത്തിൽ വ്യത്യസ്തകളും വൈവിധ്യങ്ങളും കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ജയ് മഹേന്ദ്രനെന്ന് സോണി ലിവ് ഹെഡ് ഓഫ് കണ്ടന്റ് സൗഗത മുഖർജി പറഞ്ഞു. ഇന്ത്യക്ക് വേണ്ടി കണ്ടന്റ് ഉണ്ടാക്കുമ്പോൾ, വ്യത്യസ്തരായ നിരവധി കാലകരന്മാരുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്നു എന്ന ഗുണമുണ്ട്. ഓരോ ഭാഷയിലും ചിത്രങ്ങൾ നിർമ്മിക്കുമ്പോൾ വ്യത്യസ്തങ്ങളായ സംസ്കാരങ്ങളെയും വീക്ഷണങ്ങളെയും കൂടി അവതരിപ്പിക്കുകയും അവ തമ്മിലുള്ള അകലം കുറയ്ക്കാനുള്ള അവസരവുമാണ് ഞങ്ങൾക്ക് കിട്ടുന്നത്" അവര്‍ പറഞ്ഞു.

ഒരു ഓഫിസറുടെ ജീവിതം വ്യത്യസ്ത വീക്ഷണകോണുകളിലൂടെ അവതരിപ്പിക്കാനാണ് ജയ് മഹേന്ദ്രൻ ശ്രമിക്കുന്നത്. പ്രേക്ഷകർക്ക് എളുപ്പത്തിൽ മനസ്സിലാക്കാനും അതേസമയം അവർക്ക് ആസ്വദിക്കാനും കഴിയുന്ന ഒരു പരമ്പരയാണ് അണിയിച്ചൊരുക്കുന്നതെന്ന് നിർമാതാവ് രാഹുൽ റിജി നായർ പറഞ്ഞു.

TAGS :

Next Story