Quantcast

ഇഎസ്ഐ വിഹിതം അടച്ചില്ല; നടി ജയപ്രദക്ക് ആറു മാസം തടവും 5000 രൂപ പിഴയും

ചെന്നൈ എഗ്മോര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്

MediaOne Logo

Web Desk

  • Published:

    11 Aug 2023 8:25 AM GMT

jayaprada
X

ജയപ്രദ

ചെന്നൈ: നടിയും മുന്‍ എം.പിയുമായ ജയപ്രദക്ക് ആറു മാസം തടവുശിക്ഷ. ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടയ്ക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ചെന്നൈ എഗ്മോര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 5000 രൂപയും പിഴയും വിധിച്ചിട്ടുണ്ട്.

ചെന്നൈ അണ്ണാശാലയില്‍ ജയപ്രദ ഒരു തിയറ്റര്‍ നടത്തുന്നുണ്ട്. ഈ തിയറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ വിധി. തിയറ്ററിലെ ജീവനക്കാരില്‍ നിന്നും ഇഎസ്‌ഐ വിഹിതം പിടിച്ചിരുന്നെങ്കിലും, ബന്ധപ്പെട്ട ഓഫീസില്‍ അടച്ചിരുന്നില്ല. ഇതിനെതിരെ ലേബര്‍ ഗവണ്‍മെന്‍റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ കേസിൽ മറ്റ് മൂന്ന് പേർക്ക് കൂടി 5000 രൂപ വീതം പിഴ ചുമത്തി.

കഴിഞ്ഞദിവസം തുക അടയ്ക്കാന്‍ തയ്യാറാണെന്ന് ജയപ്രദയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഇതിനെ എതിര്‍ത്തു. നേരത്തെ എഗ്മോര്‍ കോടതിയിലെ കേസിനെതിരെ ജയപ്രദ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളിയിരുന്നു.

TAGS :

Next Story