Quantcast

എൻടിആറിന്‍റെ നായികയായി ജാൻവി കപൂർ

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജാൻവി ജൂനിയർ എൻടിആറിന്‍റെ നായികയായി എത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-02 07:35:07.0

Published:

2 Jan 2023 7:32 AM GMT

എൻടിആറിന്‍റെ നായികയായി ജാൻവി കപൂർ
X

ജൂനിയർ എൻടിആറിന്‍റെ പുതിയ ചിത്രത്തിൽ നായികയായി ജാൻവി കപൂർ. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജാൻവി ജൂനിയർ എൻടിആറിന്‍റെ നായികയായി എത്തുന്നത്. ജൂനിയർ എൻടിആറിന്‍റെ 30-ാം സിനിമയായി ഒരുങ്ങുന്ന ചിത്രം എൻ.ടി.ആർ 30 എന്ന പേരിലാണ് എത്തുന്നത്. പാൻ ഇന്ത്യൻ സിനിമയാണ് ചിത്രം ഒരുങ്ങുന്നത്. യുവസുധ ആർട്സ് മിക്കിലിനെനി സുധാകറും എൻ.ടി.ആർ ആർട്സിന്റെ ബാനറിൽ കൊസരജു ഹരികൃഷ്ണയുമാണ് ചിത്രം നിർമ്മിക്കുന്നത്.

അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2024 ഏപ്രിലിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ നിർമ്മാതാക്കൾ അടുത്തിടെ ചിത്രത്തിന്റെ പോസ്റ്റർ ലോഞ്ച് ചെയ്തിരുന്നു.

അനിരുദ്ധ് രവിചന്ദർ ഈ ചിത്രത്തിന് സംഗീതം നൽകിയപ്പോൾ രത്നവേലുവാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സാബു സിറിൽ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കും. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ഉഛജ ആയി രത്‌നവേലു കടഇ, പ്രൊഡക്ഷൻ ഡിസൈനറായി സാബു സിറിൾ, എഡിറ്ററായി ശ്രീകർ പ്രസാദ്, തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്.

വിജയ് ദേവരകൊണ്ടയുടെ സിനിമയിൽ ജാൻവി കരാർ ഒപ്പിട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അവ വ്യാജമായിരുന്നു. 2018-ൽ ധടക് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ജാൻവി കപൂർ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

TAGS :

Next Story