Quantcast

എനിക്ക് ചെവി കേള്‍ക്കാം, പതുക്കെ സംസാരിക്ക്; 'റോക്കി ഔർ റാണി' സ്ക്രീനിംഗിനിടെ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് ജയ ബച്ചന്‍

പാപ്പരാസികള്‍ തന്‍റെ പേര് ആവര്‍ത്തിച്ചു വിളിച്ചതാണ് ജയയെ പ്രകോപിതയാക്കിയത്

MediaOne Logo

Web Desk

  • Published:

    26 July 2023 5:53 AM

Jaya Bachchan
X

ജയാ ബച്ചന്‍

മുംബൈ: പൊതുപരിപാടിക്കിടെയുള്ള പാപ്പരാസികളുടെ അതിര് കടന്ന പെരുമാറ്റത്തെ എപ്പോഴും വിമര്‍ശിക്കാറുള്ള താരമാണ് ജയാ ബച്ചന്‍. പലപ്പോഴും ഇതിനെതിരെ മുഖം നോക്കാതെ തുറന്നുപറയാറുമുണ്ട്. അവരുടെ മുന്‍കോപത്തിന് എപ്പോഴും ഇരയാകുന്നവരാണ് പാപ്പരാസികള്‍. ചൊവ്വാഴ്ച നടന്ന 'റോക്കി ഔർ റാണി കി പ്രേം കഹാനി' എന്ന ചിത്രത്തിന്‍റെ സ്ക്രീനിംഗിനിടെയും അത്തരത്തിലൊരു സംഭവമുണ്ടായി. പാപ്പരാസികള്‍ തന്‍റെ പേര് ആവര്‍ത്തിച്ചു വിളിച്ചതാണ് ജയയെ പ്രകോപിതയാക്കിയത്.

ചൊവ്വാഴ്ച വൈകിട്ട് മുംബൈയില്‍ വച്ചായിരുന്നു രണ്‍വീര്‍ സിംഗും ആലിയ ഭട്ടും നായികാനായകന്‍മാരായ 'റോക്കി ഔർ റാണി'യുടെ സ്ക്രീനിംഗ് നടന്നത്. മകനും നടനുമായ അഭിഷേക് ബച്ചനും ശ്വേത ബച്ചനുമൊപ്പമാണ് ജയ സിനിമ കാണാനെത്തിയത്. ജയ വേദിയിലേക്ക് കയറുമ്പോള്‍ മുതല്‍ ഫോട്ടോഗ്രാഫര്‍മാര്‍ അവരെ പേരെടുത്ത് വിളിക്കാന്‍ തുടങ്ങി. ഇതുകേട്ട് നിയന്ത്രണം നഷ്ടപ്പെട്ട ജയ ചെവി പൊത്തിക്കൊണ്ട് '' എനിക്ക് ചെവി കേള്‍ക്കാം, ഇങ്ങനെ ഒച്ചവയ്ക്കണ്ട,പതുക്കെ സംസാരിക്ക്'' എന്നു പറയുകയായിരുന്നു.

കരണ്‍ ജോഹറിന്‍റെ സംവിധാനത്തിലൊരുക്കിയ റൊമാന്‍റിക് കോമഡി ചിത്രമാണ് ''റോക്കി ഔർ റാണി കി പ്രേം കഹാനി'. ഇഷിത മൊയിത്ര,ശശാങ്ക് കെയ്ത്താന്‍, സുമിത് റോയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനു കഥയെഴുതിയിരിക്കുന്നത്. ധർമ്മ പ്രൊഡക്ഷൻസും വയാകോം 18 സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.ധർമേന്ദ്ര, ജയ ബച്ചൻ, ശബാന ആസ്മി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. മുംബൈ, ന്യൂഡല്‍ഹി, റഷ്യ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷന്‍. പ്രീതം സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മനുഷ് നന്ദൻ ആണ്. ജൂലൈ 28ന് ചിത്രം തിയറ്ററുകളിലെത്തുന്നത്.

TAGS :

Next Story