Quantcast

ജയയുടെ ഇടി ഇനി ബോളിവുഡില്‍, കൂടെ ആമിര്‍ ഖാനും; ഫാത്തിമ സന ഷെയ്ഖ് നായിക

വിപിന്‍ ദാസ് തന്നെയാകും ചിത്രം ഹിന്ദിയിലും അണിയിച്ചൊരുക്കുക

MediaOne Logo

Web Desk

  • Updated:

    19 March 2023 1:42 PM

Published:

19 March 2023 1:34 PM

Jaya Jaya Jaya Jaya Hey, Bollywood, Vipin Das, Aamir Khan, ജയ ജയ ജയ ജയ ഹേ, ബോളിവുഡ്, വിപിന്‍ ദാസ്, ആമിര്‍ ഖാന്‍
X

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന വേഷങ്ങളിലെത്തിയ 'ജയ ജയ ജയ ജയ ഹേ'യുടെ ബോളിവുഡ് റീമേക്ക് വരുന്നു. ചിത്രത്തില്‍ ദംഗലിലെ നായിക ഫാത്തിമ സന ഷെയ്ഖ് ദര്‍ശന അവതരിപ്പിച്ച ജയയുടെ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ കണ്ട് ഇഷ്ടപ്പെട്ട ബോളിവുഡ് നടന്‍ ആമിര്‍ ഖാനാണ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് സ്വന്തമാക്കിയത്. ചിത്രം ഹിന്ദിയില്‍ ആമിര്‍ ഖാന്‍ നിര്‍മിക്കും. വിപിന്‍ ദാസ് തന്നെയാകും ചിത്രം ഹിന്ദിയിലും അണിയിച്ചൊരുക്കുക.

ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച 'ജയ ജയ ജയ ജയ ഹേ' കഴിഞ്ഞ വർഷം ഒക്ടോബര്‍ 28നാണ് തിയറ്ററുകളില്‍ എത്തിയത്. കേരളത്തിലെ മധ്യവര്‍ഗ കുടുംബത്തില്‍ ജനിക്കുന്ന പെണ്‍കുട്ടി തന്‍റെ ജീവിതത്തിലൂടെ കടന്നുപോകുന്ന വിവിധ സാഹചര്യങ്ങളെയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ബബ്ലു അജുവാണ് ഛായാഗ്രഹണം. ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്. ജോണ്‍ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാര്‍,ശബരീഷ് വര്‍മ്മ, ജമൈമ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അങ്കിത് മേനോന്‍ ആണ്. ഫെലിക്‌സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്

TAGS :

Next Story