ചുറ്റും നിരവധി ക്യാമറകളാൽ 'ബന്ധിക്കപ്പെട്ട്' ജയസൂര്യ- കത്തനാറിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു
റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഏഴു ഭാഷകളിൽ പുറത്തിറക്കും.
ജയസൂര്യ നായകനാകുന്ന പുതിയ ചിത്രമായ കത്തനാറിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വിർച്യുൽ പ്രൊഡക്ഷൻ ഉപയോഗിച്ചുകൊണ്ട് ചിത്രീകരിക്കുന്ന 'കത്തനാർ' ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ചിത്രീകരിക്കുന്ന സിനിമയാണ് കത്തനാർ. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഏഴു ഭാഷകളിൽ പുറത്തിറക്കും.
പൂർണമായും നമ്മുടെ നാട്ടിലെ തന്നെ സാങ്കേതിക പ്രവർത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമായിരിക്കും കത്തനാർ എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ആർ. രാമാനന്ദാണ് ചിത്രത്തിന്റെ കഥയെഴുതിയത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്റെ ഭാഗമായി അനവധി ക്യാമറകൾക്ക് നടുവിൽ ജയസൂര്യ നി്ൽക്കുന്ന ചിത്രം താരം തന്നെ പുറത്തുവിട്ടു. സിജിഐ എഫക്ടുകൾ നിർമിക്കാനാണ് ഇത്തരത്തിൽ വിവിധ ആംഗിളുകളിലുള്ള ചിത്രങ്ങളെടുക്കുന്നത്.
ചിത്രത്തിന്റെ പ്രീപ്രൊഡക്ഷനും പ്രിൻസിപ്പൽ ഫോട്ടോഗ്രാഫിയും പൂർത്തിയാകാൻ ഒരു വർഷമെടുക്കും. ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിർമാണം.
Adjust Story Font
16