Quantcast

ആര്‍ആര്‍ആര്‍ ബോളിവുഡ് ചിത്രമെന്ന് ഓസ്കര്‍ അവതാരകന്‍; ജിമ്മി കിമ്മലിന്‍റെ നാക്കുപിഴയില്‍ പ്രതിഷേധം

ജിമ്മിയുടെ നാക്കുപിഴ ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    13 March 2023 6:33 AM GMT

jimmy kimmel
X

ജിമ്മി കിമ്മല്‍

ലോസ്ഏഞ്ചല്‍സ്: എസ്.എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ്. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഓസ്കര്‍ വേദിയില്‍ മിന്നിത്തിളങ്ങുമ്പോള്‍ അത് ദക്ഷിണേന്ത്യക്ക് കൂടി അഭിമാനിക്കാന്‍ കാരണമായി. എന്നാല്‍ ചിത്രത്തെ പുരസ്കാര വേദിയില്‍ അവതാരകനായ ജിമ്മി കിമ്മല്‍ വിശേഷിപ്പിച്ചത് 'ബോളിവുഡ്' ചിത്രമെന്നാണ്. ജിമ്മിയുടെ നാക്കുപിഴ ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.

ലോസ്ഏഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററില്‍ നടന്ന 95-ാമത് ഓസ്കര്‍ പുരസ്കാര വേളയിലാണ് ആര്‍ആര്‍ആറിനെ തെലുങ്ക് ചിത്രമെന്ന് ജിമ്മി വിശേഷിപ്പിച്ചത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. ട്വിറ്ററില്‍ ഇതു ചര്‍ച്ചക്ക് വഴിവയ്ക്കുകയും ചെയ്ത.'ആര്‍ആര്‍ആര്‍' ഒരു ദക്ഷിണേന്ത്യന്‍ ചിത്രമാണ്, ഒരു തെലുങ്ക് ചിത്രം,ടോളിവുഡ്. ചില ഓസ്‌കാറുകൾ പറയുന്നത് പോലെ ബോളിവുഡ് അല്ല''എഴുത്തുകാരിയായ പ്രീതി ചിബ്ബർ പറഞ്ഞു. ''ഇന്ത്യയിൽ വിവിധ ഭാഷകൾക്കായി വ്യത്യസ്ത സിനിമാ വ്യവസായങ്ങളുണ്ട്. ബോളിവുഡ് എന്നാൽ ഹിന്ദി ഭാഷാ സിനിമാ വ്യവസായം... ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ ഹിന്ദി ആയതിനാൽ ബോളിവുഡിന് കൂടുതൽ പ്രചാരമുണ്ട്'' മറ്റൊരാള്‍ കുറിച്ചു. ഓസ്കറിന് വിവാദങ്ങളും സംഘര്‍ഷങ്ങളും ഇഷ്ടമാണെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.

എന്നാല്‍ ഓസ്കര്‍ വേദിയില്‍ 'നാട്ടു നാട്ടു' ഗാനം അരങ്ങേറിയപ്പോള്‍ അവതരണത്തിനിടെ ദീപിക പദുക്കോണ്‍ വിശേഷിപ്പിച്ചത് ഇന്ത്യന്‍ പ്രൊഡക്ഷനിലുള്ള തെലുങ്ക് ചിത്രമെന്നാണ്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിനുള്ള ഒരു വാര്‍ത്താസമ്മേളനത്തില്‍ സംവിധായകന്‍ എസ്.എസ് രാജമൗലി 'ആര്‍ആര്‍ആര്‍' ഒരു ബോളിവുഡ് ചിത്രമല്ല, ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു തെലുങ്ക് ചിത്രമാണെന്നാണ് പറഞ്ഞത്.

TAGS :

Next Story