''വീട്ടിൽ കാണിക്കാൻ ഒരു ഫോട്ടോ വേണമെന്ന് പറഞ്ഞപ്പോള്‍ പൃഥ്വിരാജ് എടുത്ത് തന്ന ഫോട്ടോയാണിത്''
2020ലെ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം ലഭിച്ചത് സംവിധായകനും നടനുമായ ജോണി ആന്‍റണിക്കായിരുന്നു
സൈമ ചലച്ചിത്ര പുരസ്കാരങ്ങള്‍ കഴിഞ്ഞ ദിവസമാണ് വിതരണം ചെയ്തത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ അവാര്‍ഡിന് അര്‍ഹരായിരുന്നു. 2020ലെ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം ലഭിച്ചത് സംവിധായകനും നടനുമായ ജോണി ആന്‍റണിക്കായിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോണി അവാര്‍ഡ് നേടിയത്. പുരസ്കാരം ലഭിച്ചതിന്‍റെ സന്തോഷം ജോണി ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു.
ജോണി ആന്‍റണിയുടെ വാക്കുകള്‍
SIIMA യുടെ 2020 ലെ ബെസ്റ്റ് കോമഡി ആക്റ്ററിനുള്ള അവാർഡ് അനൂപ് സത്യന്റെ 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിലൂടെ എനിക്ക് ലഭിച്ചു.മുൻ നിരയിൽ അല്ലു അർജുൻ,മലയാളത്തിന്‍റെ പ്രിയ താരങ്ങളായ ജയറാമേട്ടൻ,മികച്ച നടനുള്ള അവാർഡ് വാങ്ങാൻ എത്തിയ പൃഥ്വിരാജ് , ജോജു ജോർജ്,മികച്ച നടിക്കുള്ള അവാർഡ് വാങ്ങാൻ എത്തിയ ശോഭന , സംവിധായകരും സുഹൃത്തുക്കളുമായ സമുദ്രക്കനി , ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണൻ അങ്ങനെ എല്ലാവരും ഉണ്ടായിരുന്നു .പൂർണിമ ജയറാമും,തെലുങ്ക് നടൻ സായികുമാറും ആണെനിക്ക് അവാർഡ് തന്നത്.വീട്ടിൽ കാണിക്കാൻ ഒരു ഫോട്ടോ എടുക്കണം എന്ന് പറഞ്ഞപ്പോ,പൃഥ്വിരാജ് എടുത്ത് തന്ന ഫോട്ടോയാണിത് . പൃഥ്വിരാജിന് ഒരുപാട് നന്ദി.
വേറൊരു സന്തോഷം മികച്ച നവാഗത സംവിധായകനുള്ള അവാർഡ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ അനൂപ് സത്യൻ സ്വന്തമാക്കി എന്നുള്ളതാണ്.അതുപോലെ ശോഭന മാം ആയിരുന്നു മികച്ച നടി.പിന്നെ ഡ്രാമയിലൂടെ എനിക്ക് നല്ലൊരു ബ്രേക്ക് തന്ന രഞ്ജിയേട്ടന് മികച്ച ചിത്രമായ അയ്യപ്പനും കോശിക്കുമുള്ള നിർമാതാവിനുള്ള പുരസ്‌കാരം ഉണ്ടായിരുന്നു . അതും ഇരട്ടി മധുരമായി .ദൂരെ നിന്ന് ആണെങ്കിലും ചിരഞ്ജീവി സാറിനെയും ,എപ്പിക്ക് ചിത്രങ്ങളുടെ സംവിധായകനായ കെ വിശ്വനാഥ് സാറിനെയും കാണാൻ സാധിച്ചു . അതിലും ഒരുപാട് സന്തോഷം. SIIMA ക്കും , എല്ലാവർക്കും നന്ദി.
Adjust Story Font
16